ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/പ്രതീക്ഷിക്കാത്ത അവധിക്കാലം

പ്രതീക്ഷിക്കാത്ത അവധിക്കാലം

അന്ന് ഉച്ചക്ക് മലയാളം ക്ലാസ്സിന് മാഷ് വന്ന് കൊറോണ പടരുന്ന സാഹചര്യത്തിൽ സ്കൂൾ ഇനി അവധിയായിരിക്കും എന്ന് പറഞ്ഞു. മെയ്‌ 30 കഴിഞ്ഞാൽ ഏഴാം ക്ലാസിൽ നിന്ന് വിട്ടു പിരിയുമ്പോൾ ഒരു യാത്രയയപ്പ് എങ്കിലും നടത്താം എന്ന് കരുതി. പിന്നെ അന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങി. ശേഷം കളിക്കാൻ പോയി. കളിച്ചു വന്നതിനു ശേഷം വാർത്ത വച്ചു. സ്കൂൾ അടച്ചു എന്നും ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ റദ്ദാക്കി അങ്ങനെയെല്ലാമായിരുന്നു വാർത്ത.

എങ്കിലും എന്റെ മനസ്സിൽ ഒരു ചെറു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ കാര്യം കൈപ്പിടിയിൽ ഒതുങ്ങുന്നതല്ലായിരുന്നു. ദിവസവും മഴ പാറ്റകളെ പോലെ മനുഷ്യർ മരിച്ചു വീഴുന്നു. എല്ലായിടത്തും കടുത്ത നിയന്ത്രണം വരുന്നു കളിയില്ല ചിരിയില്ല എങ്ങും ഭയപ്പെടുത്തുന്ന വാർത്ത മാത്രം. പച്ചക്കറി നട്ടും, പുസ്തകം വായിച്ചും, ടി. വി കണ്ടും സമയം ഞാൻ ചിലവഴിച്ചു.

അങ്ങനെ ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാത്ത ദിവസങ്ങൾ കടന്ന് പോകുന്നു. ഇന്ന് ആർക്കും ഒരു തിരക്കുമില്ല എല്ലാവരും വീട്ടിനുള്ളിൽ കഴിയുകയാണ്. രണ്ട് പ്രളയത്തെ അതിജീവിച്ച ഞങ്ങൾ ഈ കൊറോണ വൈറസിനെയും അതിജീവിക്കും. കൊറോണ വൈറസ് നശിച്ചിട്ടു വേണം എട്ടാം തരത്തിലേക്ക് പോകുമ്പോൾ ശങ്കരവിലാസം സ്കൂളിലെ കൂട്ടുകാരോടും പ്രിയ അധ്യാപകരോടും യാത്ര പറയാൻ.

മുഹമ്മദ് ഫാദിൽ എം. വി.
7 A ശങ്കരവിലാസം യു.പി സ്കൂൾ മുതിയങ്ങ .
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം