ഹേ കൊറോണ നീ വിതയ്ച്ച വിപത്ത്
രാജ്യമെങ്ങും കേണിടുന്നു
ഓരോ ദിനവും നിൻ വികൃതിയിൽ
പിടയുന്ന ജീവൻ
ഒരിറ്റു ശ്വാസത്തിനായി വിതുമ്പുന്നു
ദൈവത്തിനോട്
ആർക്കുമേ വീഴ്ത്താൻ പറ്റാത്ത
ഭീമനായി വളർന്നു പടർന്നു.
മരണങ്ങൾ കുമിയുന്നു രാജ്യമെങ്ങും
മൃഗങ്ങളും തെരുവു ജനങ്ങളും
വിശപ്പിനായി നെട്ടോട്ടമോടുന്നു.
കേട്ടവരെല്ലാം അടക്കുന്നു മാർഗങ്ങൾ
ബസ്സിൽ യാത്രയിൽ ഇല്ലാതായി
കൂട്ടമായി പൊതുസ്ഥലങ്ങളിൽ
നിൽക്കുന്നതായി
തുടർച്ചയായ കൈകഴുകളിലൂടെ യും
തുമ്മലും ജലദോഷവും
മറ്റൊരാളിൽ പറയാതെയും
നിൻ കളികൾ ഇനി തുടരില്ല
രാജ്യമെങ്ങും നീ വിതച്ച
ഈ മഹാമാരിയെ
ഒറ്റക്കെട്ടായി എതിർത്തിടും
അകറ്റിടും തുരത്തിടും
ഭയപ്പെടില്ല നാംചെറുത്തുനിന്നിടും
കൊറോണയെന്ന വിപത്തിനെ
കഥ കഴിച്ചിടും.