എസ് എൻ വി യു പി എസ് മൂലംകുടം/അക്ഷരവൃക്ഷം/ വരൂ..... ഇന്ത്യയെ കാണാം
വരൂ ... ഇന്ത്യയെ കാണാം
കൊറോണക്കാലത്ത് ഞാൻ വായിച്ച പുസ്തകമാണ് "വരൂ ... ഇന്ത്യയെ കാണാം " സംസ്ഥാന സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ 2010 ലെ അവാർഡിനർഹമായ ഈ കൃതി രചിച്ചത് ഗംഗാധരനാണ്. ഈ പുസ്തകത്തിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭര ണപ്രദേശ ങ്ങളിലേയും ജനങ്ങൾ , കാഴ്ചകൾ, സംസ്കാരം, ഭക്ഷണ രീതി, സാമൂഹിക ഉൾ തുടിപ്പുകൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളും വായനക്കാർക്ക് ആസ്വദിക്കത്തക്ക രീതിയിൽ വിവരിക്കുന്നു. കുട്ടികളെ പോലെ തന്നെ മുതിർന്നവരേയും വിസ്മയിപ്പിക്കുന്ന ഒരു പുസ്തകമാണിത്. ചണ്ഡിഗഢിനെക്കുറിച്ചുള്ള വിവരണമാണ് എനിക്കേറ്റവും ഹൃദ്യമായി തോന്നിയത് - ഒരേ സമയം രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമാകാൻ ഭാഗ്യം ലഭിച്ച കേന്ദ്ര ഭരണ പ്രദേശമാണിത്. ഹിന്ദിയും പഞ്ചാപിക്കും മുഖ്യ ഭാഷകൾ. പഞ്ചാപിൻ്റെയും ഹരിയാനയുടേയും തലസ്ഥാനമായ ചണ്ഡീഗഡ് 1966 മുതൽ കേന്ദ്ര ഭരണ പ്രദേശമാണ്. ചെറുതും വലുതുമായ 3000 ൽ പരം വ്യവസായ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു.9 ലക്ഷം ജനങ്ങൾ പാർക്കുന്നു. റോസ്ഗാർഡൻ, റോക്ക് ഗാർഡൻ, മ്യൂസിയം, നാഷണൽ ഗ്യാലറി ഓഫ് പോർട്രേറ്റ് എന്നറിയപ്പെടുന്ന ആർട്ട് ഗ്യാലറി, പഞ്ചാപിൻ്റേയും ഹരിയാനയുടേയും നിയമസഭാ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്ന ക്യാപ്പിറ്റൽ കോംപ്ലക്സ് തുടങ്ങിയവ ഇവിടത്തെ പ്രധാന കാഴ്ചകളാണ് ലളിതമായ വാക്കുകളിലൂടെ രചിച്ച ഈ പുസ്തകം ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത് വായിച്ചറിയാൻ സാധിക്കുന്ന ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |