ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരി നല്‌കിയ ഏകാന്തത

മഹാമാരി നല്‌കിയ ഏകാന്തത

അന്ന് എന്നെ ഉണർത്തിയതെന്നമ്മയാണ്

ഇന്ന് ഞാനുണർന്നത് അടച്ചിടൽ എന്ന വാക്കുകേട്ടാണ്

എന്താണിതിനർത്ഥം എന്നു ഞാൻ ചിന്തിച്ചു

താമസിയാതെ കിട്ടി എനിക്കുത്തരം

കോറോണ എന്ന വിഷവൈറസിനെതിരെ

പൊരുതുകയാണി മാനവരാശി

കൈകൾ ഇടയ്കിടയ്ക്ക് കഴുേകണം

സാമൂഹിക അകലം പാലിക്കേണം

കളിയില്ല ചിരിയില്ല കൂട്ടുകാരില്ല

ഏകാന്തമാണെന്റെ അവധിക്കാലം

അകലെയാണെന്നാലും അതിജീവിക്കാം

ഒരുമയോടെയീ മഹാവിപത്തിനെ......

അഭിരാമി
3A ഗവ. എൽ.പി.എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത