സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/സംന്തുലനം
സംന്തുലനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് പരിസ്ഥിതി എന്നത് അതിന്റ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ഒതുങ്ങിത്തീർന്നു. പരിസ്ഥിതി നശീകരണം എന്നാൽ പാടം,ചതുപ്പുകൾ മുതലായവ നികത്തൽ, കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ ,പാറകൾ ഇവയെ നിരപ്പാക്കുക,കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം. വണ്ടികളുടെ വർധനവു മൂലം നമുക്ക് നഷ്ടമാകുന്നത് ശുദ്ധവായുവാണ്.കടകളിലെ വെയ്സ്റ്റുകൾ നദികളിലാക്ക് തള്ളുമ്പോഴും നമ്മുടെ കുടിവെള്ളമാണ് നഷ്ടമാകുന്നത്.നല്ലൊരു വായുപോലും വിലകൊടുത്ത് ശ്വസിക്കേണ്ട അവസ്ഥയാണ് ഇന്ന് ലോകത്ത്.പരമാവധി വാഹനങ്ങൾ നാം കുറയ്ക്കുക.എന്നാൽ മാത്രമെ നല്ലൊരു വായു നമുക്ക് കിട്ടുകയുള്ളൂ. പരിസ്ഥിതി നമ്മുടേതാണ്.നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതു പോലെ നമ്മുടെ പരിസ്ഥിതിയും സംരക്ഷിക്കാൻ നാമോരോരുത്തരും ബാദ്ധ്യസ്ഥരാണ്.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |