ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/നാളെ.. നാളെ..ഇനി എന്ത്?

നാളെ.. നാളെ..ഇനി എന്ത്?


ഭാരതം എൻ- ജന്മദേശം
അഭിമാനംകൊള്ളുന്നു ഞാൻ.
എന്റെ പൂർവ്വികർ കനിഞ്ഞതാം
അഭിമാനമാം ഈ ഓർമ്മകൾ
അതിലേറെ ഞാൻ ഹിമം
പോലെ ഉരുകുകയാണിന്ന്
നാളെ.. നാളെ ഇനി എന്ത്?
അനുഭവിച്ചത്‌ ദുരന്തമെങ്കിൽ
വരാനിരിക്കുന്നത് മഹാദുരന്തം.
തെളുവുകൾ പലതുണ്ട്
സുനാമിയും പ്രളയവും
ഒടുവിൽ മാനവർക്കായ്
മുഖംമറക്കുന്ന കോവിഡും
സത്രമാം പ്രകൃതിയിലേയ്ക്ക് വന്ന നാം
നാശത്തിലേക്ക് നയിക്കുന്നു നമ്മുടെ പ്രക്രതിയെ
സ‍ഞ്ചരിക്കുന്നു നാം പരാജയമാം ജീവിതത്തിങ്കലേക്ക്.
ഓടിക്കയറുന്ന മാനവർ നാം
ഓർക്കണമെന്നും, വരും തലമുറയ്ക്ക്
ഇവയനുഭവിക്കാൻ യോഗം ഉണ്ടോ?
നാളെ.. നാളെ.. ഇനി എന്ത്?

 

ലാവണ്യ
4 A ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത