സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കോവിഡ്19-മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19-മഹാമാരി
            ഒരിക്കൽ ചൈനയിൽ ഒരാൾക്ക് ഒരു വൈറസ് ബാധ സ്ഥിതീകരിച്ചു. ആ വൈറസിന്റെ പേരാണ്  കൊറോണ. അതിന്റെ രൂപമാണ് അതിന് കൊറോണ എന്ന പേരു വരാൻ കാരണം. ആ വൈറസിനെ കുറിച്ച് ഒന്നും ചൈന ലോകത്തോട് പറഞ്ഞില്ല അങ്ങനെ ചൈനയിൽ കൊറോണ വ്യാപിച്ചു. അതിനു ശേഷം കൊറോണ ജപ്പാനിലേക്ക് പോയി. പിന്നീട് അമേരിക്കയിലെത്തി. അമേരിക്കയിൽ ഈ രോഗം വ്യാപകമായി . ഈ വൈറസ് പിടിപെട്ടയാൾ ചുരുങ്ങിയത് 28 ദിവസമെങ്കിലും വീട്ടിലിരിക്കണം. കൊറോണ ആദ്യം ചൈനയെ പിന്നെ അമേരിക്കയെ ശേഷം സ്പൈനിനെ പിന്നീട് യു.കെയെ അങ്ങനെ ഓരോ രാജ്യങ്ങളെ    കീഴടക്കുകയായിരുന്നു. പിന്നീട് ഇന്ത്യയിലെത്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പടർന്നു പിടിച്ചു. പക്ഷെ കേരളം അതിന്റെ വ്യാപനത്തെ തടഞ്ഞു. കേരളത്തിൽ ആകെ ജീവൻ നഷ്ടപ്പെട്ടത് 3 പേർക്ക് മാത്രമാണ്. നമ്മുടെ കണ്ണൂരിൽ ഒരാൾക്ക് മാത്രമാണ് ജീവൻ നഷ്ടമായത്. ഇന്ത്യയിൽ കോവിഡ് ബാധിച്ച മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ മരണനിരക്ക് വളരെ കുറവാണ്. അതുകൊണ്ട് നാം ആശ്വസിക്കാനായിട്ടില്ല. ജാഗ്രത പാലിക്കണം. നമ്മുടെ സംസ്ഥാനത്തെ 4 സോണുകളായി തരം തിരിച്ചിട്ടുണ്ട്. റെഡ്, ഓറഞ്ച്-എ, ഓറഞ്ച്-ബി, ഗ്രീൻ എനിങ്ങനെ. കണ്ണൂർ റെഡ് സോണിലാണ്. അതുകൊണ്ട് നാം ജാഗ്രത പാലിക്കണം. കൊറോണയെ പ്രതിരോധിക്കാൻ നാം ശുചിത്വം പാലിക്കണം, മാസ്‌ക് ധരിക്കണം, മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം, രോഗലക്ഷണം എന്തെങ്കിലും ഉണ്ടായാൽ കേരളം സർക്കാറിന്റെ ദിശ നമ്പറായ 1056ലേ ക്ക് വിളിക്കുക. നമുക്ക് കോവിഡ് മഹാമാരിയെ ഒന്നിച്ചു പ്രതിരോധിക്കാം. നമ്മൾ പ്രതിരോധിക്കും അതിജീവിക്കും
 
മുഹമ്മദ് നിഹാൽ
7A സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം