മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ക്വട്ടേഷൻ
ക്വട്ടേഷൻ
അതായിരുന്നു ഞങ്ങളുടെ സംഗമ സ്ഥാനം. ആർത്തലക്കുന്ന തിരമാലകളെയും,
തിരമാലകൾവന്ന് മുത്തമിടുമ്പോൾ കൂടെ പോവുന്ന മണൽ തരികളെയും നോക്കി,
കടലമ്മയുടെ ആഴങ്ങളിലേക്ക് തലതാഴ്ത്തുന്ന ചുവന്ന പട്ടുടുത്ത കതിരോനെ സാക്ഷിയാക്കി,
കളിപ്പട്ടങ്ങളെ ആകാശത്തിന്റെ അനന്തതയിലേക്ക് യാത്രയാക്കുന്ന മന്ദമാരുതന്റെ
തലോടലേറ്റ് ഞങ്ങൾ അവിടെ ഒത്തുകൂടി.
ഞങ്ങൾക്ക് അന്ന് ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ പ്ലാൻ
നടപ്പിലാക്കൽ.അതെ, പ്രകൃതിയമ്മ ഞങ്ങളെ ഏൽപിച്ച ക്വട്ടേഷൻ എങ്ങനെ
നടപ്പിലാക്കണം എന്ന ഗൂഢാലോചന.
“ഒന്ന് പെട്ടന്ന് തീരുമാനിച്ചേ. ഞങ്ങൾക്ക് പണി തുടങ്ങാൻ തിടുക്കമായി."
എല്ലാവരും ഭയങ്കര ആവേശത്തിലായിരുന്നു.
“താമസിക്കാൻ ഇടവും വയറു നിറക്കാൻ ഭക്ഷണവും സുഖലോലുപരായി
ജീവിക്കാൻ സകലതും ഒരുക്കിയ അമ്മയായ പ്രകൃതിയെ നൈരന്തര്യമായി
കൊന്നു കൊണ്ടിരിക്കുന്ന ഈ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണം".ഒരു സുഹൃത്ത് അലറിപ്പറഞ്ഞു.
പ്രകൃതിക്ക് മുകളിലല്ല മനുഷ്യനെന്ന് അവന് മനസ്സില്താക്കിക്കൊടുക്കണം.
ഇതായിരുന്നു പ്രകൃതി ഏൽപ്പിച്ച ക്വട്ടേഷൻ.ലോകം മുഴുവൻ ഒരേ സമയം
നടപ്പിലാക്കണം. തീരുമാനങ്ങൾ എടുത്തതിന് ശേഷം ഞങ്ങൾ പലവഴിക്കായി പിരിഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയ ഞങ്ങൾ വണ്ടിയിൽ
കണ്ടവരിൽ ചിലരുടെ ശരീരത്തിൽ ഒളിച്ചിരുന്നു. പനിയും ചുമയും വന്ന് ആൾക്കാർ
ശ്വാസം മുട്ടി മരിക്കാൻ തുടങ്ങിയപ്പോൾ, ഒളിച്ചിരുന്ന് പണിയുകയായിരുന്ന ഞങ്ങളെ
അവർപൊക്കി. പേരും അഡ്രസുസം ഒന്നുമിലാതെ ഇവിടെ എത്തിയ ഞങ്ങളെ അവർ
" കോറോണ " എന്ന് പേരിട്ടു വിളിച്ച്, “വുഹാൻ, ചൈന" എന്ന അഡ്രസുസം തന്നു.
ലോകമാകെ ഞങ്ങൾ താരമായി. റേഡിയോ, ടിവി, മെബൈൽ എന്ത് തുറന്നാലും
എവിടെയും ഞങ്ങൾ മാത്രം. വാട്സ് ആപ്പിലും, ട്വറ്ററിലും ഫേസ്ബുക്കിലും ഒക്കെ ഉളളതും
ഇലാത്തതുമായ എന്തൊക്കയോ പ്രചരിചു. കുറചു ദിവസങ്ങളായി ഞങ്ങളാണ് സൂപ്പർ
ഹീറോസ്. ഞങ്ങളെ തടവിലാക്കാൻ അരൊക്കയോ ശ്രമിക്കുന്നുണ്ട് എന്നും പറഞ്ഞു
കേൾക്കുന്നുണ്ട് കേട്ടോ.
പക്ഷേ ഒരു കാര്യമുണ്ട്, ഒരു ദുരന്തം വന്നപ്പോൾ എല്ലാ മനുഷ്യരും ഒന്നായി. ജാതിയും മതവും
രാഷ്ട്രീയവും ഒന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിക്കാൻ തുടങ്ങി.
ഞങ്ങളുടെ ജോലി അതോടെ കഷ്ടപ്പാടുളളതായിമാറി. എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റെസറിട്ടും ഞങ്ങൾക്ക് അകത്ത്
കടക്കുവാനുളള ഗേറ്റ് അടച്ച് പൂട്ടി. ലോക്ഡൗൺ എന്നൊക്കെ പറഞ്ഞ് നാടാകെ വീട്ടിനുളളിലായി. ഞങ്ങൾ മനുഷ്യരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.അപ്പോഴാണ് ഫോൺ ശബ്ദിച്ചത് .
" ഓ! അമ്മയുടെ മെസ്സേജ് വന്നല്ലോ.വായിച്ച് നോക്കട്ടെ".
മക്കളേ നിങ്ങൾ ഇനി മടങ്ങിക്കോളൂ. സാരമില്ല.മനുഷ്യരും എന്റെ മക്കൾ തന്നെയല്ലേ.അവരെ പൂർണ്ണമായി നശിപ്പിക്കുവാൻ
എനിക്ക് കഴിയില്ലല്ലോ. അവരുടെ മനസ്സ് മാറുമോ എന്ന് നമുക്ക് നോക്കാം.ആതിനായി നമുക്ക് കാതിരിക്കാം.
തിരിച്ചു പോവാനായി വണ്ടിയിൽ ഇരിക്കുമ്പോൾ മനസ്സിൽ അപ് ലോഡ് ചെയ്യപ്പെട്ട വെള്ള വസ്ത്രം ധരിച്ച മാലാഖമാരുടെയും ആ നാടിന്റെ ഒരുമയുടെയും ചിത്രങ്ങളിലൂടെ ഞങ്ങളുടെ മനസ് സഞ്ചരിക്കുകയായിരുന്നു.ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരേണ്ടി വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ