കൂടാളി യു പി എസ്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
നാളെ അച്ഛൻ വരുന്ന സന്തോഷത്തിലായിരുന്നു ഞാൻ നാളെ അച്ഛൻ വരുന്നതും കുറേ പെട്ടികൾ മിഠായി കൊണ്ടുവരുന്നതും ഞാൻ മിഠായി തിന്നുന്നതും. അമ്മ പറഞ്ഞിട്ടുണ്ട് അച്ഛൻ വരുമ്പോൾ ലീവ് എടുക്കും എന്ന് പെട്ടെന്നാണ് ടീച്ചർ ക്ലാസ്സിൽ വന്നിട്ട് പറഞ്ഞത് ഈ മാസം 31 വരെ സ്കൂൾ അവധി ആണെന്ന് എനിക്ക് വളരെ സന്തോഷം തോന്നി അച്ഛൻ വരുമ്പോൾ കൊണ്ടുവരുന്ന മിഠായി ഒറ്റയ്ക്ക് തിന്നാം അല്ലോ എന്ന് കരുതി.സ്കൂൾ വിട്ടു കഴിഞ്ഞപ്പോൾ എല്ലാവരോടും റ്റാറ്റ പറഞ്ഞു സ്കൂൾ ബസ്സിൽ കയറി വീട്ടിലേക്ക് പോയി വീട്ടിൽ കയറിയ ഉടനെ ഞാൻ മുത്തശ്ശിയുടെ കാര്യങ്ങൾ പറഞ്ഞു. വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽനിന്ന് അമ്മ ജോലി കഴിഞ്ഞു വന്നു.പിറ്റേന്ന് രാവിലെ അച്ഛൻ വന്നു ഞാൻ ഓടിപ്പോയി കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ അമ്മ എന്നെ വിട്ടില്ല. എനിക്ക് സങ്കടം തോന്നി അച്ഛൻ വേഗം നടന്ന് മുറിയിലേക്ക് പോയി അമ്മ മാത്രമേ അച്ഛന്റെ മുറിയിലേക്ക് പോകാറുള്ളൂ. എന്നെ പോകാൻ വിടാറില്ല അച്ഛൻ കൊണ്ടുവന്ന മിഠായി പോലും എടുക്കാൻ അമ്മ വീട്ടിൽ ഇല്ല അച്ഛൻ എന്താ ഒറ്റയ്ക്ക് മുറിയിൽ ഇരിക്കുന്നത് എന്ന് ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട് അമ്മ അതിനൊന്നും ഉത്തരം പറഞ്ഞിട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുറേ പോലീസ്മാമൻമാരും നേഴ്സുമാരും ചേർന്ന് അച്ഛനെ ആംബുലൻസിൽ കൂട്ടിക്കൊണ്ടുപോയി കൂടെ അമ്മയും പോയി ആംബുലൻസിൽ കൂട്ടിക്കൊണ്ടുപോയി കൂടെ അമ്മയും പോയി ഞാനും മുത്തശ്ശിയും വീട്ടിൽ ഒറ്റയ്ക്കായി അപ്പോഴാണ് വാർത്തയിൽ കണ്ടത് കൊറോണ വൈറസ് ഉണ്ടായതുകൊണ്ടാണ് എൻറെ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും ആഘോഷത്തോടെ അച്ഛനെ വീട്ടിൽ കൊണ്ടുവിട്ടു. അച്ഛൻറെ കൂടെ അമ്മ വന്നിരുന്നില്ല എനിക്ക് സങ്കടം തോന്നി അച്ഛൻ എന്നോട് പറഞ്ഞു അമ്മയെ പോലുള്ള കുറേ നേഴ്സുമാരുടെ രാപ്പകൽ ഇല്ലാത്ത അധ്വാനം മൂലമാണ് അച്ഛനെ രോഗം ഭേദമായ എന്നും അമ്മയും ഇതുപോലെ ഊണും ഉറക്കവുമില്ലാതെ കുറേ രോഗികളെ രക്ഷിക്കാൻ പരിശ്രമിക്കുകയാണ് എന്നും പറഞ്ഞു. എനിക്ക് അമ്മയെ കാണണമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ കാണാൻ പറ്റില്ല എന്ന് പറഞ്ഞു പറഞ്ഞപ്പോൾ ഇപ്പോൾ കാണാൻ പറ്റില്ലെന്ന് പറഞ്ഞു അമ്മയെ പോലുള്ള കുറെ നഴ്സുമാരും ഡോക്ടർമാരും കാരണം എത്രയോ കുട്ടികൾക്ക് അവരുടെ അച്ഛനമ്മമാരെ തിരിച്ചുകിട്ടി കുറച്ചുദിവസം അല്ലേ അമ്മയെ കാണാതേ നിൽക്കേണ്ടത് . എനിക്കു വലുതായി കഴിയുമ്പോൾ അമ്മയെ പോലെ കുറെ രോഗികളെ രക്ഷിക്കുന്ന നേഴ്സ്ആയാൽ മതി
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ