ലഹരി വിമുക്ത കേരളം
മദ്യത്തിന്റെ ഉപയോഗത്തിൽ നമ്മുടെ സംസ്ഥാനം വളരെ മുന്നിലാണെന്ന ഒരു വിവരമാണ് മാധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. ഗാന്ധിജി മുതൽ ഇന്നുള്ള സാമൂഹ്യപ്രവർത്തകർ വരെ മദ്യത്തിന്റെ ദോഷവശങ്ങൾ ചൂണ്ടിക്കാണിച്ചവരാണ്. മദ്യം സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ നാം മനസ്സിലാക്കേണ്ടതാണ്. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാരുകൾ പറയുമെങ്കിലും മദ്യത്തിന്റെ ഉപയോഗം കൂടുകയാണ് ചെയ്യുന്നത്.
കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ മദ്യശാലകൾ അടച്ചത് മൂലം വളരെയേറെ ഗുണഫലങ്ങൾ ആണ് ഉണ്ടായത്. പല വീടുകളിലും മദ്യപിച്ചു വരുന്നവർ ഉണ്ടാക്കുന്ന കലഹങ്ങളും സംഘർഷങ്ങളും ഒഴിഞ്ഞു. വഴക്കുകളും പ്രശ്നങ്ങളും അടിപിടികളും തീരെ ഇല്ലാതായി. മദ്യമില്ലാതെ പറ്റില്ലെന്ന് പറഞ്ഞിരുന്ന പല ആളുകളും ആദ്യത്തെ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. മദ്യത്തിന്റെ ലഭ്യത ഇല്ലാതായാൽ മദ്യത്തിന്റെ ഉപയോഗവും അതുവഴി വലിയൊരു സാമൂഹ്യവിപത്തും ഒഴിവാക്കാമെന്നതിന്റെ തെളിവാണിത്. എന്നാൽ ലാഭക്കൊതിയൻമാരായ ചിലർ ഉൾനാടൻപ്രദേശങ്ങളിൽ വ്യാജവാറ്റ് നടത്താൻ ശ്രമിക്കുന്നുണ്ട്. പോലീസ് കൃത്യമായി ഇടപെടുന്നത് കൊണ്ട് അത് തടയാൻ സാധിച്ചു. വാഹന അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും സംഘർഷങ്ങൾക്കും ഒക്കെ കാരണമാകുന്ന ഈയൊരു ആസക്തിയെ നമ്മുടെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തേണ്ടതാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|