പ്രകൃതിയാം അമ്മതൻ മടിത്തട്ടിൽ
നന്മതൻ നാടാകേ ഒന്നിച്ചു
മാറ്റണം കൊറോണയെ നാട്ടിന്ന്
കഴുകണം മുഖവും കൈകളും എന്നും
കലികാലത്തിൻ കളിയല്ലോ
പോകണം കാലക്കേട് എന്നാളും
കാണണം സാമൂഹ്യ അകലം അതിനായ്
കരുതണം സ്നേഹത്താൽ ലോകമൊന്നായ്
കിട്ടണം ദൈവത്തിൻ തുണയെന്നും
കളിക്കണം കൂട്ടുകാരൊന്നിച്ചു അപ്പോൾ
പാകണം നന്മതൻ പൂക്കൾ നമ്മൾ