ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയുടെ പ്രതിരോധം

കൊറോണ എന്ന മഹാമാരിയുടെ പ്രതിരോധം

ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസുകളാണ് ഇപ്പോൾ ലോകത്താകെ ഭീതി പരത്തുന്നത്.ലോകാത്താകമാനം ഈ മഹാമാരിയിൽ 75000 പേർ മരണപ്പെട്ടു. ഇന്ത്യയിൽ ഇരുപ്പത്തിഒന്ന് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടും ഇന്ത്യയിൽ ഈ മഹാമാരി സമൂൂഹ വ്യാപനമായി മാറിയിട്ടില്ല. ഈ കൊച്ചുകേരളത്തിൽ കാാര്യങ്ങൾ കുറച്ചുകൂടി ദീർഘവീക്ഷത്തിൽ മുൻകരുതലുകൾ ചെയ്തതുകൊണ്ട് മാതൃകയായി ഈ മഹാമാരിക്കെതിരെ പോരാടുന്നു.മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്നതാണ് ഗോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുളള‍ സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസ്സുകളാണ് കൊറോണ.മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം,പനി,തൊണ്ടവൈദന,ശരീരവേദന, നിമോണിയ,ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും.സാമൂഹിക അകലം പാലിച്ചും,മാസ്ക് ധരിച്ചും,കൈകൾ സോപ്പോ,സാനിറ്റൈസർ കൊണ്ടോ നന്നായി ഇരുപത് സെക്കൻറെങ്കിലും കഴുകി ഈ രോഗത്തെ പ്രതിരോധിക്കാം.
കൊറോണ വൈറസിൻറെ വ്യാപനം
ജീവനുള്ള മൃഗങ്ങൾ ഉള്ള പ്രാദേശിക സീഫുഡ് മാർക്കറ്റിലാണ് വൈറസുകളെ കണ്ടെത്തിയതെങ്കിലും ഏത് മൃഗത്തിൽ നിന്നാണ് വൈറസ് ആളുകളിലേക്ക് പകർന്നെതെന്ന് ഇതുവരെ വ്യക്തമല്ല.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷണണം കാണും. ഇപ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാതെയും രോഗം പടരുന്ന അവസ്ഥയാണ്.വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.ശരീര സ്രവങ്ങലിൽ നിന്നാണ് രോഗം കൂടുതലായി പകരുന്നെത്.തുമ്മുന്പോഴും,ചുമയ്ക്കുന്പോഴും വായിൽ നിന്ന് പുറത്തേയ്ക്ക് തെറിക്കുന്ന സ്രവങ്ങളിൽ വൈറസ്സുകൾ ഉണ്ടായിരിക്കും.വൈറസ് സാന്നിദ്ധ്യം ഉള്ള ആളെ സ്പർശിക്കുന്പോഴോ,അയാൾക്ക് ഹസ്തദാനം നല്കുന്പോഴോ രോഗം മറ്റൊരാളിലേക്ക് പടരും.ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ മറ്റോതൊട്ടാലും രോഗം പടരും.
ചികിത്സ
രോഗം തിരിച്ചറിഞ്ഞാൽ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസുലേറ്റ് ചെയ്താണ് ചികിത്സ നല്കേണ്ടത്.പകർച്ചപ്പനിക്ക് നല്കുന്നതുപോലെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകൾ ആണ് നല്കുന്നത്.രോഗിക്ക് വിശ്രമം അത്യാവശ്യമാണ്.ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളവും കുടിക്കണം.
സർജിക്കൽ മാസ്ക് എന്ന കൊറോണയ്ക്കെതിരെയുള്ള പടചട്ട.
കൊറോണവൈറസ് ഒര് പരിധിവരെ ചെറുക്കുവാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു.മൂന്ന് ലെയറുകളുള്ള മാസ്കാണ് രോഗികൾ- രോഗലക്ഷണങ്ങൾ ഉള്ളവർ ധരിക്കുന്നത്.തൊട്ടുനോക്കിയാൽ മെഴുകിൽ തൊട്ടതുപോലെയിരിക്കും.വിവിധ കളറുകളിലാണ് മാസ്ക് ലഭിക്കുന്നത്.പുറമെ നിന്നുള്ള ബാഷ്പത്തെയും വലിയ കണികകളെയും ഒര് പരിധി ഈ പാളി തടയും.മറ്റുള്ളവർ ചുമയ്ക്കുന്പോഴോ,തുമ്മുന്പോഴോ തെറിക്കുന്ന സ്രവങ്ങൾ മറ്റും അകത്തേയ്ക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം.നമ്മൾ തുമ്മുന്പോൾ,സംസാരിക്കുന്പോൾ ഒക്കെതെറിക്കുന്ന സൂക്ഷ്മ തുള്ളികൾ ഈ ലെയറിൽ പറ്റിപ്പിടിച്ച് പുറത്ത്പോകാതിരിന്നോളും.മാസ്ക് ധരിക്കുന്പോഴും എടുക്കുന്പോഴും ശ്രദ്ധിക്കണം. വലിയ ഒരു ലോകം മുഴുവൻ ബാധിച്ച കൊറോണ എന്ന കോവിഡ് -19 നെ തുരത്താൻ ഒറ്റവഴിയേ ഉള്ളൂ നാം നമ്മെ സൂക്ഷിക്കുക.

ഹരിപ്രിയ.വി
7 L ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം