പ്രവാസി

  ജീവന്റെ ജീവനാം നാടിനെയും
         ജീവാംശമായൊരെൻ വീടിനെയും
         ഒരുപാടു സ്വപ്ന ഭാണ്ഡവുമായ്
         അകലം നൽകിയൊരു പ്രവാസി ഞാൻ.
          മണലാരണ്യത്തിൽ കഷ്ടതസഹിച്ചും
          അന്യരാജ്യത്തിൽ പീഢനം സഹിച്ചും
          മോഹമാം കൂര പടുത്തുയർത്താൻ
          ചോര നീരാക്കുന്ന പ്രവാസി ഞാൻ.
          ദിനരാത്രങ്ങൾ മെല്ലെ മാഞ്ഞു നീങ്ങവെ
          പെട്ടെന്നു വന്നൊരു വിരുന്നുകാരൻ
           മാനവ ജന്മത്തിൻ കാലനായി
           വന്നണഞ്ഞവൻ 'കൊറോണ'.
           ഞെട്ടിത്തരിച്ചു പ്രവാസ ലോകം
           ഭയന്നു വിറച്ചു വിദേശ രാജ്യം.
           പ്രവാസിയായതിൻ കാരണത്താൽ
           കൊറോണയെന്ന മഹാമാരിയാൽ
            സ്വന്തം നാട്ടിലും വീട്ടിലും അകറ്റി നിർത്തി
            പാവമാം ഈ ജന്മം പ്രവാസി.
            എങ്കിലും എൻ മാതൃരാജ്യം 'ഇന്ത്യ'
            നാശമാവില്ല ,നശിപ്പിക്കില്ല
            ഞാൻ അതിൻ ഹേതുവാകില്ല.
            ഓരോ പ്രവാസിതൻ ദൃഢപ്രതിജ്ഞ
            നാട്ടിൽ ഉറ്റവരോടും ഉടയവരോടുമായി
            കേഴുന്നു പ്രവാസി കണ്ണീരോടെ
            ജാഗ്രത പാലിക്കുക,സൂക്ഷിക്കുക
            വേദന തിങ്ങുന്ന പ്രവാസിതൻ മനം
           മൂകമായ് കണ്ണീർ തുള്ളിയായ് കേഴുന്നു
           കൊറോണ,നിൻ നിയോഗം അവസാനിപ്പിക്കുക,മടങ്ങുക നീ.

ആദിത്യ സന്തോഷ്
8D ടാഗോർമെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത