ഏവർക്കുംസുപരിചിതമാം ഞാനാളൊരു
നിസ്സാരനാണെന്നാണാ നരൻ തൻ വിചാരം
'ശചത' മൂന്നു വർണങ്ങളാലുത്ഭവിക്കും
മമ നാമമൊരു നിസ്സാര
പദമാണമ്മാനുഷ്യർക്കെന്നും
ഞാൻ കുടികൊള്ളുമാ ശ്രീ ധരണിയിൽ
അക്ഷയശ്രീ പദാരാവിന്തം പതിക്കും
നന്മവാൻ തൻ കലയാണു ഞാൻ
ഞാനില്ലാതീ ധരിത്രിയില്ലാ........
ഞാനില്ലാത്തൊരാ ജീവന്റെ നിലനിൽപ്പ്
അഭിഭൂതമാണെന്നേക്കും
എന്നഭാവത്തിൽ നിരന്തരം വരും
കോളറ, മലേറിയ, ഡെങ്കിപ്പനി, മന്തും
ഞാനൊരു നിസ്സാരനല്ലെന്നെ ജ്ഞാപനം
കൈതവമാക്കുവാൻ മിടുക്കനാണാ നരൻ
കാര്യക്കാരനാം സൂക്ഷ്മാണുക്കൾ തന്നു-
ത്ഭവകാരണമെന്നഭാവം
അഗ്നിയെക്കാളേറെ അപകടകാരിയാം
മാറാവ്യാധിക്കു കാരണക്കാരനാം
ശൂരനും മിഥ്യനും കാര്യക്കാരനും
സൂക്ഷ്മാണുവല്ലോ എൻ വിരോധി
വ്യക്തിശുചിത്വം പരിസരശുചിത്വവു-
മാണു മമ രൂപങ്ങളിൽ പ്രധാനം
കയ്യിലും ഞാൻ വേണം മെയ്യിലും വേണം
വീട്ടിലും ഹൃത്തിലുമെങ്ങും വേണം
എങ്കിലേ മനുഷ്യരേ കഴിയുക നിങ്ങൾക്കു
ആരോഗ്യദൃഢഗാത്രന്മാരായി വാഴുവാൻ
ഞാൻ നിറഞ്ഞ മഹിയാണെൻ ജന്മ വാഞ്ഛിതം
സഫലമാക്കയില്ലേ മമ വാഞ്ഛിതം
കാണുക മനുഷ്യരേ
ശുചിത്വത്തിൻ പ്രാധാന്യം
ഹൃത്തടം നിറയെ കണ്ടുകൊൾക
ലോകം മുഴുവൻ പടർന്നു പിടിക്കുന്നു
കൊറോണ ലോകത്തെ കീഴടക്കുന്നു
കൈ കഴുകേണം മാസ്ക് ധരിക്കേണം
ജാഗ്രത വേണം കൊറോണയെ തുരത്തണം
അതിജീവിക്കേണമാ മഹാമാരിയെ
ശുചിത്വത്തിലൂടെ താവകക്കരുത്തിലൂടെ
പ്രതിരോധമാകുന്ന പ്രതിവിധിയിലൂടെ
ഒരുമയാകുന്ന കരുത്തിലൂടെ........