പൂക്കൾ പലതരം ഉണ്ടല്ലോ
വെള്ളനിറത്തിൽ മുല്ലപ്പൂ
ചുവന്നപൂക്കൾ ചെത്തിപ്പൂ
നീലനിറത്തിൽ കായാമ്പൂ
മണമുള്ള ഒരു റോസാപ്പൂ
പലപല പൂക്കൾ ഒന്നായി കൂട്ടി
പൂക്കളം ഒന്ന് ഒരുക്കും ഞാൻ
അത്തപ്പൂക്കളം ആണല്ലോ
ഇതളായി താമരപ്പൂ
നിറം ഏറുന്നു ഒരു ജമന്തിയും പിച്ചിയും
മണമൂറും ഒരു തുളസി കതിരും
പരിസ്ഥിതിക്ക്മണമൂറുംപാരിജാതവും
അരളിച്ചെടിയുടെ അരുമ കിടാവ്
ഈ പൂക്കളം.