മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/കോവിഡ് -വഴിയിലെ മാറ്റങ്ങൾ
കോവിഡ് -വഴിയിലെ മാറ്റങ്ങൾ
പണ്ട് നമ്മുടെ മുത്തശ്ശിമാരുടെ കാലത്തൊക്കെ വെള്ളം നിറച്ച് കിണ്ടി വീടിനുമുന്നിൽ വയ്ക്കുമായിരുന്നു.കിണ്ടിയിലെ വെള്ളമുപയോഗിച്ച് കാലു കഴുകിയതിന് ശേഷമേ ആരെങ്കിലും വീടിനുള്ളിൽ പ്രവേശിക്കൂ.നമ്മുടെ കുടുംബത്തിലുള്ള ആരെങ്കിലും മരണവീട്ടിൽ പോയിട്ട് വന്നാൽ ആരെയും തൊടാതെ കുളിച്ചിട്ട് ശേഷമേ വേറെ ഏതെങ്കിലും ജോലിയിൽ ഏർപ്പെടുകയുള്ളൂ. എന്നാൽ ആ കാലമൊക്കെ എന്നേ മാറി.ആർക്കും സമയമില്ലല്ലോ.പണം സമ്പാദിച്ചു കൂട്ടാനുള്ള ഓട്ടത്തിനിടയിൽ പഴമക്കാർ പറയുന്നത് ആരു കേൾക്കാൻ.കേരങ്ങളാൽ നിറഞ്ഞുനിൽക്കുന്ന കേരളം ആചാരങ്ങളാലും സംസ്കാരങ്ങളാലും നിറഞ്ഞുനിൽക്കുന്നു.എന്നാൽ വ്യക്തിശുചിത്വത്തെകുറിച്ച് ആരും ഓർക്കുന്നില്ല. ഇപ്പോൾ കൊറോണ വൈറസ് എന്ന മാരകമായ രോഗം വന്നതോടുകൂടി പലരും പഴമക്കാരെ ഓർക്കുന്നു.വീടിനു പുറത്തിറങ്ങുന്നതിനു മുൻപും കയറുന്നതിനു മുൻപും ചില ഇടവേളകളിലും കൈകൾ സാനിറൈസർ ഉപയോഗിച്ച് കഴുകുകയും മാസ്ക് എന്നിവ ധരിക്കുകയും ചെയ്യുന്നു.സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നു.വിദ്യാലയങ്ങൾക്കും ഗവൺമെന്റ് ഓഫീസുകൾക്കും കടകൾക്കുമെല്ലാം സർക്കാർ അവധി പ്രഖ്യാപിച്ചു.ഇന്ത്യമുഴുവൻ ലോക്ക് ഡൗൺ ആവുകയും ജനതാകർഫ്യൂ ,ക്വാറഡീൻ എന്നിവ ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരികയും ചെയ്തു. ഇതിനെല്ലാം കാരണം നാം തന്നെയായിരുന്നു.എന്നാൽ നാം ചെയ്ത തെറ്റ് തിരുത്താൻ നാം തയ്യാറായിക്കഴിഞ്ഞു.വ്യക്തിശുചിത്വം ഈ കോവിട് 19എന്ന മഹാമാരി നമ്മെ പഠിപ്പിച്ചു.നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവങ്ങളും നമ്മെ ഓരോ പാഠമാണ് പഠിപ്പിക്കുന്നത് ആ പാഠങ്ങൾ ജീവിതത്തിൽ നാം പകർത്താറുണ്ട്. നമ്മുടെ ആരോഗ്യപ്രവർത്തകർ പോലീസുകാർ മന്ത്രിമാർ തുടങ്ങിയവരുടെ ആത്മവിശ്വാസവും കഠിനപ്രയത്നവും ആണ് ഈ ദുരന്തങ്ങളെല്ലാം നേരിടാനുള്ള ശക്തി നമുക്ക് നൽകിയത്.അതുകൊണ്ട് നാം എന്നും അവരോട് കടപ്പെട്ടിരിക്കുന്നു.എത്ര ദുരന്തങ്ങളാണ് നമ്മുടെ കേരളത്തിലെത്തിയത് അതിനെ എല്ലാം നാം ഒറ്റക്കെട്ടായി നിന്ന് നേരിട്ടിട്ടുണ്ട്.അതുപോലെ കൊറോണാ വൈറസിനെയും നാം നേരിടുമെന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |