ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/മുത്തശ്ശി മരത്തിന്റെ വേദന

മുത്തശ്ശി മരത്തിന്റെ വേദന

ഈ പ്രകൃതിയാകുന്ന മരത്തിനെ കാണാൻ എന്ത് രസം
കാലങ്ങളെത്രയും കഴിഞ്ഞു പോകുമ്പോഴും
കൊള്ളരുതാഴ്കമൾ കൂടിയപ്പോൾ
മരത്തിന്റെ കൊമ്പുകൾ കൊഴിഞ്ഞീടുമ്പോഴും
വേദനയോടെ നിന്ന മരം
 
മുത്തശ്ശിയായെന്ന തോന്നലെന്നെ
നാണക്കേടുണ്ടാക്കിയെന്നപോലെ
ജീവിച്ചിരിക്കുവാൻ കഴിയാത്ത എന്നെ
കളിയാക്കി ചിരിക്കുവാൻ അവർക്കു തോന്നിയല്ലോ

ഇത്രമേൽ അനുഭവമാത്രമേൽ ഉണ്ടാകുമെന്നവർക്കറിയില്ലല്ലോ
എന്റെ ഇലകൾ കൊഴിയുവാൻ തുടങ്ങുന്നു
എന്റെ കമ്പുകൾ ഉണങ്ങാൻ തുടങ്ങുന്നു എന്റെ രോദനമോർക്കുമ്പോൾ
അവർക്കെല്ലാം എന്തൊരു ഭാഗ്യം
എന്റെ വേദന കാണുവാൻ ആരുമില്ലെന്നോർത്തു
വേദനയോടെ ഞാൻ യാത്രയാകുന്നു

അടുത്ത കാലത്തു ഞാൻ എത്തുമെന്ന വിശ്വസത്തോടെ
ഞാൻ പോകുകയാണ് ഒരു നല്ല ലോകത്തേയ്ക്ക്
 

അനന്തിത
7 B ഗവ എൽ വി എച്ച് എസ് ,കടപ്പ ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത