സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അമ്മ

ആദ്യമായി നാവിൻതുംബിൽ വന്ന വാക്ക്
അമ്മയാണെന്ന് അറിയാം
നൊമ്പരങ്ങളെ ഹൃദയത്തിൽ ഒളിപ്പിച്ച്
നമ്മളെ ചിരിപ്പിക്കാൻ
പഠിപ്പിക്കുന്ന സൃഷ്ടിയാണ് അമ്മ
നൂറോളം ആഗ്രഹങ്ങൾ
മനസ്സിലുണ്ടായിട്ടും
ആഗ്രഹങ്ങൾക്കൊപ്പം ചലിക്കാതെ
നമ്മുക്ക് വേണ്ടി പുറകോട്ടുചലിക്കുവൻ തുടങ്ങിയവളാണമ്മ
ജീവിതം എവിടെ തുടങ്ങുമെന്നും
എങ്ങനെ അവസാനിക്കുമെന്നും
അവളിലൂടെയാണറിഞ്ഞത്
ഒരമ്മയുടെ ജീവിതം
തന്റെ കുഞ്ഞുങ്ങളാണെന്നറിഞ്ഞിട്ടും
അവളുടെ സന്തോഷങ്ങളോ
അവളുടെ ആഗ്രഹങ്ങളോ
ഒരിക്കൽ പോലും തിരഞ്ഞിട്ടുണ്ടവില്ല
ക്ഷമ എന്ന വാക്ക് ഒരിക്കലും
ഓർമ്മയോട് പറയാൻ സാധിക്കില്ല
ഒരിക്കൽ കൂടി വിട പറയണം
അടുത്ത ജന്മം ഉണ്ടെങ്കിൽ
നീ തന്നെ ആകണമെന്നമ്മ............

ഹൃദിക പി. വി
8 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത