ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ മാറ്റിയ സ്വാതന്ത്ര്യം
കൊറോണ മാറ്റിയ സ്വാതന്ത്ര്യം
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്.ഭയം വേണ്ട ജാഗ്രത മതിയെന്ന് പറയുമ്പോഴും ഭയമുണ്ട്,ഉണ്ടാകും.....കാരണം ലക്ഷക്കണക്കി പേർ ലോകത്ത് പലയിടങ്ങളിലായി മരിച്ചു. കുറേപ്പേർ ആശുപത്രിയിൽ ചികിൽ സയിൽ കവിയുന്നു.എല്ലാ രാജ്യങ്ങളിലും കോവിഡിനെ പ്രതിരോധിക്കാൻ ലോ ക്ഡൗൺ പ്രഖ്യാപിച്ചു.കൈകൾ അണു വിമുക്തമാക്കാൻ എല്ലാ വീടുകളിലും മുൻ സിപ്പാലിറ്റിക്കാർ സാനിറ്റൈസർ എത്തിച്ചു. അത്യാവശ്യത്തിനു മാത്രമേപുറത്തു പോകാവൂ എന്നും പോകുമ്പോൾ മാസ്ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.ആരാധ നാലയങ്ങൾ എല്ലാം അടച്ചു പൂട്ടി.എല്ലാവരും വീടുകളിലായി പ്രാർത്ഥന.പക്ഷേ നമ്മൾ സുരക്ഷിതരായി വീടുകളിൽ ഇരിക്കുമ്പോൾ അതൊന്നും കാര്യമാക്കാതെ രാവും പകലും ജോലി ചെയ്യുന്നവർ.......പൊലീസുകാർ ,ഡോക്ടർമാർ,നഴ്സുമാർ,മറ്റ് ആരോഗ്യ പ്രവർത്തകർ........അവർക്ക് ആപത്തൊന്നും സംഭവിക്കല്ലേയെന്ന് നമ്മളി. എത്രപേർ പ്രാർത്ഥിക്കുന്നുണ്ട്?........ നമ്മുടെ സുരക്ഷയ്ക്കായി അവരുടെ സുരക്ഷയും സന്തോഷവും മാറ്റി വയ്ക്കുന്ന ,അവരാണ് സരിക്കും സൂപ്പർ ഹീറോസ്...........
|