സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി രമണീയമായ നമ്മുടെ നാടാണ് കേരളം. അതെ ,പച്ചപ്പു വിരിച്ച പുൽമേടുകളും ,അലയടിക്കുന്ന നീല സമുദ്രവും, തിളങ്ങി നിൽക്കുന്ന സൂര്യനും ,സമുദ്രം പോലെ നിരന്നു കിടക്കുന്ന ആകാശവും ,കാററിൽ നൃത്തം വയ്ക്കുന്ന മരങ്ങളും ,ആകാശത്ത് പാറി നടക്കുന്ന പക്ഷികൾ ഇങ്ങനെ അതി മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു പ്രകൃതി .പ്രകൃതി നമ്മുടെ അമ്മയാണ് .ജീവിയ അജീവിയ ഘടകങ്ങൾ ബന്ധപ്പെട്ടിരിക്കുന്ന ആ വാസ വ്യവസ്ഥയിൽ പ്രകൃതി ഒരുക്കിയിരിക്കന്ന സമ്മാനമാണത് .എന്നാൽ മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുകയാണ്. മരങ്ങൾ വെട്ടിയും ,മാലിന്യങ്ങൾ നദിയിലേക്കു വലിച്ചെറിഞ്ഞും പ്രകൃതിയെ ദ്രോഹിക്കുകയാണ് മനുഷ്യൻ .പ്രകൃതി നമ്മുടെ അമ്മയാണ് .പ്രകൃതിയിലാണ് എല്ലാ ജീവജാലങ്ങളും കുടികൊള്ളുന്നത് .പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .എല്ലാവരും പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിക്കാം .പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . നന്ദി
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |