കാർന്നു തിന്നു മർത്ത്യരെ
കൊറോണയെന്ന വൈറസ്...
കൊന്നൊടുക്കി, കൊന്നൊടുക്കി കൊറോണയെന്ന വൈറസ്
കനിവുതേടി... കനിവുതേടി
കോവിഡിന്റെ മുമ്പിൽ
വഴികൾ തേടി, വഴികൾ തേടി
കൈകൾ കൂപ്പി നിന്നു
കൈകൾ കൂപ്പി നിന്നു
കാവലായ് കരുതലായ് ഡോക്ടറുണ്ട് നഴ്സുമുണ്ട്
കൂടെയുണ്ട് കൂട്ടിനുണ്ട്
സന്നദ്ധ പ്രവർത്തകർ
കൂടെയുണ്ട് കൂട്ടിനുണ്ട് നിയമ പാലകർ
ഭയന്നിടാതെ ഭയപ്പെടാതെ ഇരിക്കുവിൻ ജാഗ്രതയോടെ
മാസ്ക്കണിയൂ... കൈകൾ കഴുകു
അകന്നിരിക്കൂ... സുരക്ഷക്കായ്
തുരത്തിടാം തുരത്തിടാം
കൊറൊണയെ അകറ്റിടാം
കൊറൊണയെ അകറ്റിടാം