നേരിടും നാം നിർഭയം
കോവഡെന്ന വ്യാധിയെ
നിപ്പയുണ്ട് പ്രളയമുണ്ട്
നമുക്ക് മുന്നിൽ പാഠമായ്
മുഖ്യനുണ്ട് ടീച്ചറുണ്ട്
നയിക്കുവാൻ സഖാക്കളായ്..
ധീരരായ് പോരാടുവാൻ
മാലാഖമാരുണ്ട് തോഴരായ്
ഹിന്ദുവല്ല ക്രിസ്ത്യനല്ല
മുസ്ലിമല്ല നാമൊന്നും
കേര നാട്ടിൽ ധീരരായ
അഭിമാനിയായ മക്കൾ നാം
മെയ് മറന്ന് വ്യഥ മറന്ന്
പോരാടും നാം ഏകരായ്
ശുചിത്വമുള്ള ജനതയായ്
നേരിടും നാം വ്യാധിയെ
നേരിടും നാം നിർഭയം
കൊറോണയെന്നൊരസുരനെ