ചുറ്റും നോക്കുക കൂട്ടരേ
പ്ലാസ്റ്റിക് കുന്നു കൂടുന്നു
കൂട്ടായി നമുക്ക് ഒന്നു ചേർന്ന്
പ്ലാസ്റ്റിക്കിനെ തുരത്തിടാം
നിത്യവും പ്രകൃതിയെ സ്നേഹിക്കാം
മരങ്ങൾ വച്ചു പിടിപ്പിക്കാം
നിത്യഹരിതമാം പ്രകൃതിയെ നമുക്ക്
നിത്യവും സംരക്ഷിച്ചിടാം
പരിസര ശുചിത്വം പാലിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
മലിനീകരണം തടയാനായി
ഒത്തൊരുമിച്ച് നമുക്ക് പോരാടാം