ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
      നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി

പരിസ്ഥിതി സംരക്ഷണം വളരെ അധികം ചർച്ച ചെയ്യേണ്ട കാര്യമാണ്. ആധുനികസമൂഹത്തിൽ പരിസ്ഥിതിയോടുള്ള ആളുകളുടെ മനോഭാവത്തിൽ വിള്ളലുകൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. മരങ്ങൾ വെട്ടി മുറിച്ചും പുഴയിൽ നിന്ന് മണ്ണ് എടുത്തും നദികൾ മണ്ണിട്ട് നികത്തിയും അങ്ങനെ ക്രൂര കൃത്യങ്ങൾ ചെയ്‌തു കൊണ്ടിരിക്കുന്നു. ആധുനിക മനുഷ്യർ പരിസ്ഥിതിയെ ഒരു ചവറ്റു കൊട്ടയായി കാണുന്നതിന്റെ തെളിവായി നമുക്ക് ഇതിനെ കാണാം. തങ്ങളുടെ ജീവന്റെ ഉല്പത്തിയെ പിടിച്ചു നിർത്താനുള്ള കൈകൾ ആണ് പരിസ്ഥിതി എന്ന് അവർ മനസിലാക്കുന്നില്ല. ലാഭം മാത്രo മുന്നിൽ നിർത്തി കാണുന്ന അവരുടെ ചെയ്തികൾക്ക് അറുതി വരുത്താൻ പ്രകൃതി ഒരുങ്ങും എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

മരങ്ങൾ അവരേൽക്കുന്ന വെയിലും, തണലും നമ്മളിലേക്ക് പകർന്ന് തരുന്നു. എന്നാൽ നാം അവർക്ക് വേണ്ടി കരുതി വെച്ചത് മഴു ആയിരുന്നു മരങ്ങൾ തണൽ വിരിച്ചിരുന്ന പ്രദേശത്ത് അതിനു പകരം കൂറ്റൻ കെട്ടിടങ്ങൾ തല പൊക്കി. മഴ ത്തുള്ളികളോട് നിരന്തരമായി കിന്നാരം പറഞ്ഞിരുന്ന മണ്ണിനെ ഓർക്കാതെ പ്രൗഢി മുന്നിൽ കണ്ട് കൊണ്ട് മനുഷ്യർ കോൺക്രീറ്റു സൗധങ്ങൾ കൊണ്ട് ഭൂമിയെ മൂടി. മണ്ണിലൂടെ ഒന്നു നടന്നു നോക്കൂ അപ്പോഴറിയാം കോൺക്രീറ്റ് കൊണ്ട് മൂടി കിടന്ന് ശ്വാസം മുട്ടി കരയുന്ന മണ്ണിന്റെ വിലാപം. അതുപോലെ തന്നെ ജീവന് വേണ്ടി പിടയുന്ന വയലുകളുടെ കരച്ചിൽ കേൾക്കാം. നദികൾ നികത്തുമ്പോൾ പിടഞ്ഞു മരിക്കുന്ന മൽസ്യങ്ങളുടെയും മറ്റും നിലവിളി കേൾക്കാം. പരിസ്ഥിതി മുഴുവൻ കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് നമുക്ക് കാണാനാവുക. പരിസ്ഥിതി നമ്മുടെ അമ്മയാണ് എന്ന കാര്യം നാം ഓരോരുത്തരും മറന്നു പോകുന്നു. നാം പ്രകൃതിയുടെ കുഞ്ഞുങ്ങളാണ്. അതിനാൽ അമ്മയായ പരിസ്ഥിതിയുടെ നാശം കുഞ്ഞുങ്ങളായ നമ്മളെയും വളരെയധികം ബാധിക്കും. കനലായി ഏരിയുന്ന വേനലും നിർത്താതെ പെയ്തു പ്രളയമായി തീരുന്ന മഴയും ഇന്ന് നമുക്ക് പരിചിതമായിരിക്കുന്നു. ഇതു രണ്ടും നാം ക്ഷണിച്ചു കൊണ്ട് വന്ന അതിഥികളാണ്.

ഈ ഭൂമിയിൽ മനുഷ്യർ മൃഗങ്ങളെക്കാൾ അധ:പതിക്കുന്നത് കാണുമ്പോൾ പരിസ്ഥിതിയോട് നമുക്ക് ലജ്ജ തോന്നി പോകേണ്ടതാണ്. പകയുടെ കനലായി എരിയുന്ന ഓരോ വേനൽ കാലവും നമ്മോട് പകരം വീട്ടുന്നു. പരിസ്ഥിതിയെ നശിപ്പിക്കില്ല എന്ന പ്രതിജ്ഞ നാം എടുത്താൽ നമുക്ക് സകല ജീവജാലങ്ങളുടെയും സംരക്ഷണം ഏറ്റെടുക്കാൻ കഴിയും. നല്ല ചിന്താഗതിയിലൂടെ ആവട്ടെ നമ്മൾ ഓരോരുത്തരുടെയും ഇനിയുള്ള യാത്രകളെങ്കിലും...

സഫ്‍വാന കെ
7C ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം