കൊറോണ എന്ന മഹാമാരി
ലോകത്താകെ പടരുന്നേ
പനി ചുമ ജലദോഷം
എന്നിവ ഇതിൻ ലക്ഷണമല്ലോ
ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച്
കൈകൾ നന്നായ് കഴുകേണം
ആരോഗ്യപ്രവർത്തകരും പോലീസുകാരും
വിശ്രമമില്ലാതെ പണിയിലാണ്
ഭയം വേണ്ട ജാഗ്രതമതി
വീട്ടിൽതന്നെ ഇരിക്കുക നാം
ഇങ്ങനെ ചെയ്താൽ ഈ മഹാമാരിയെ
ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കാം....