ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ അപ്പുവും അമ്മച്ചിപ്ലാവും.

അപ്പുവും അമ്മച്ചിപ്ലാവും.     

അപ്പുവിന്റെ മനസ്സ് അസ്വസ്ഥമാണ്. അവൻ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുകയാണ്. ഒരു ഉറച്ച തീരുമാനത്തോടെയവൻ എഴുന്നേറ്റു. 'അമ്മച്ചീ ....' എന്നു വിളിച്ചു കൊണ്ട് അവനോടിയടുത്തുവന്നു. അവന്റെ വെപ്രാളം കണ്ട് പ്ലാവ് ആകെ പരിഭ്രമിച്ചു. എന്തേ? പ്ലാവ് ചോദിച്ചു. അത് .... ആ വഴിവക്കിലെ ആൽമരo മുറിക്കാൻ പോകുകയാണ്... എന്നിട്ട് അവിടെ പഞ്ചായത്ത് എന്തോ വലിയ കെട്ടിടം വയ്ക്കാൻ പോകുന്നു. സങ്കടം വന്നു വിറയ്ക്കുന്ന ശബ്ദത്തോടെ അപ്പു പറഞ്ഞു. അതെന്ത് ഏർപ്പാടാ? കെട്ടിടം വയ്ക്കാനെത്തിനാ മരംമുറിക്കുന്നത്? പ്ലാവിന് ചെറുതായി അരിശം വന്നു. അമച്ചീ... വെയിലത്തും ആലിൻ ചോട്ടിൽ എന്തു തണുപ്പാണെന്നറിയാമോ? എന്തോരം കിളികളാ അവിടെ താമസിക്കുന്നേ.. ആലു മുറിച്ചാൽ അവരൊക്കെ എവിടെപ്പോകും? ശരിയാ. അതു കൊണ്ടായിരിക്കും എന്റെ ചില്ലകളിലിരുന്ന് കിളികൾ കരയുന്നത്. പ്ലാവ് ചിന്തിച്ചു. ഞാനും എന്റെ കൂട്ടുകാരും കൂടെ " ദയവായി മരം മുറിക്കരുത്, ഞങ്ങളുടെ തണൽ വെട്ടിക്കളയരുത്" എന്ന് എഴുതി മന്ത്രിക്കയ്ക്കാൻ പോകുകയാ.... ഇതും പറഞ്ഞ് അപ്പു വീട്ടിനകത്തേയ്ക്കു പോയി.

പിന്നീടൊരു ദിവസം കൈയ്യിലൊരു കടലാബുമായി അപ്പു ഓടി വന്നു. " എന്തായിരിക്കും ആ കടലാസിൽ?" അമ്മച്ചിപ്ലാവ് ഓർത്തു. അമ്മച്ചീ നമ്മുടെ പഞ്ചായത്തീന്നു വന്ന കടലാസാ . കെട്ടിടം പണിയാൻ വേണ്ടി മരo മുറിക്കില്ലാത്രേ. നമ്മുടെ അപേക്ഷ ഫലിച്ചു. സന്തോഷം കൊണ്ട് അമ്മച്ചി പ്ലാവിന്റെ മനം നിറഞ്ഞു. ചില്ലകളിൽ തളർന്നിരുന്ന കിളികളൊക്കെ അപ്പുവിനു ചുറ്റും ചിറകടിച്ചു നൃത്തം ചെയ്യാൻ തുടങ്ങി.


സജിനി ആർ വി
7 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ