എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/വേറിട്ട കാഴ്ചകൾ
വേറിട്ട കാഴ്ചകൾ
ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം വാരിവലിച്ചു തിന്നുന്ന പ്രകൃതമാണ് അഭിയുടേത്.താനുണ്ടാക്കിയതെല്ലാം ഇവനൊറ്റയ്ക്ക് തിന്നു തീർക്കുമോ എന്ന പേടിയാണ് അവന്റെ അച്ഛന്. ഒന്നോർത്താൽ അവനെ അങ്ങനെ ആക്കിയത് അവന്റെ അച്ഛൻ തന്നെയാണ്. അവന് അമ്മയില്ല. ജീവിച്ചിരിക്കുന്നുണ്ട്. ആരുടേയോ കൂടെ. ഇതുവരെ കാണാൻ വന്നിട്ടില്ല. അവന് ആ വിചാരം ഒന്നമില്ല. പക്ഷേ നിയന്ത്രണമില്ലാത്ത ഭക്ഷണരീതി അവനെ രോഗിയാക്കുന്നുണ്ടായിരുന്നു. പഠിക്കാൻ വളരെ മോശമായിരുന്നു അവൻ. എങ്കിലും ബുദ്ധിമാനായിരുന്നു അവൻ. അവന്റെ അച്ഛന്റെ ഗ്രാമത്തിലുള്ള കൊച്ചുവീട്ടിലെ കഥകൾ കേൾക്കാൻ അവന് ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിനു വഴങ്ങി അവൻ അവിടേയ്ക്കു പോയി. അച്ഛമ്മ മാത്രമുള്ള കൊച്ചുവീട്. അവിടത്തെ സ്കൂളിൽ അവനെ ചേർത്തു. പക്ഷേ അവന്റെ ജീവിതരീതികൾ ! ഒരിക്കലും മാറാത്ത സ്വഭാവങ്ങൾ! ഗ്രാമത്തിന്റെ തണുത്ത കാറ്റും മുത്തശ്ശിയുടെ സ്നേഹവാത്സല്യങ്ങളും അവന്റെ ജീവിതരീതികളെ മാറ്റി. അവന് നല്ല കൂട്ടുകാരെ കിട്ടി. പക്ഷേ അവന്റെ രോഗം അത് മാത്രം മാറിയില്ല. ഒരു ദിവസം കളിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ കുഴഞ്ഞുവീണു. കൂട്ടുകാർ അവനെയെുത്തു ആശുപത്രിയിലേക്ക് ഓടി. ഡോക്ടർമാർ തിരിച്ചറിഞ്ഞു. അത് ആ മഹാമാരിതന്നെ. മനുഷ്യശരീരകോശങ്ങളെ കാർന്നു തിന്നുന്ന കാൻസർ. ഒരു നടുക്കത്തോടെ ആ സത്യം എല്ലാവരും തിരിച്ചറിഞ്ഞു. എന്നാൽ എന്തോ ഒരു മാറ്റം അവനെ മരണത്തിൽനിന്നും അകറ്റിയിരിക്കുന്നു. ഭക്ഷണരീതിയിൽ നിന്നും നഗരജീവിതത്തിൽ നിന്നുമുള്ള പടിയിറക്കമായിരുന്നു അത്. അവൻ കാൻസറിനെതിരെ പൊരുതുവാൻ തീരുമാനിച്ചു. അച്ഛനവനെ തിരിച്ചു വീട്ടിലേക്കു കൊണ്ടുപോവാൻ തീരുമാനിച്ചു. പക്ഷേ അവിടെ വിജയിച്ചത് അവന്റെ തീരുമാനമായിരുന്നു. ഒരു പ്ലസ്ടു വിദ്യാർത്ഥി കാൻസർ രോഗബാധിതനായതും അതിനെ തോല്പിച്ചതും പുതിയ തലമുറയ്ക്ക് വേറിട്ടൊരു കഥയായി മാറി. ഭക്ഷണരീതി മാത്രം അവന്റെ രോഗത്തെ മാറ്റിയെങ്കിൽ.... ഇതൊരു തുടക്കം മാത്രമാണ്. ഇനിയും മാറാത്ത രോഗങ്ങളില്ല.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |