ജി.എച്ച്.എസ്. മുന്നാട്/അക്ഷരവൃക്ഷം/ ഇന്നത്തെ ചിന്താവിഷയം
ഇന്നത്തെ ചിന്താവിഷയം ഈ ഭൂമിയെ സംബന്ധിച്ച ചില ആലോചനകളിലായിരുന്നു ഞാൻ. ഈ ആലോചനയിൽ പെട്രോളിന് വില കൂടിയ തോ , നോട്ട് നിരോധനമോ ഉണ്ടായിരുന്നില്ല. ഭൗമോപരിതലത്തിലെ മഹാജലാശയങ്ങൾ മാത്രം. പല നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന ജലാശയങ്ങൾ ഒരു ചലചിത്രമെന്ന പോലെ എന്റെ മുന്നിൽ വന്നു മറയുകയായിരുന്നു യഥേഷ്ടം. മനസിന്റെ ഗ്രാഫിക്സ് ഉപയോഗിച്ചുള്ള സ്വപ്ന സദൃശ്യമായ ദൃശ്യങ്ങൾ.
ആ നേരത്തായിരുന്നു വീട്ടിലെ അറിയിപ്പു മണി മുഴങ്ങിയത്. ഞാൻ പോയി വാതിൽ തുറന്നു . അത് പോസ്റ്റ്മാൻ ആയിരുന്നു. "മിസ്റ്റർ അരവിന്ദൻ നിങ്ങൾക്ക് ഒരു കത്ത് ഉണ്ട് " അയാൾ ഗൗരവത്തോടെ പറഞ്ഞു. കത്ത് ഒപ്പിട്ട് വാങ്ങിച്ചയുടൻ പോസ്റ്റുമാൻ ഉടനെ എന്റെ മുന്നിൽ നിന്നും കുതിച്ചു പോയി. ഞാൻ വാതിലടച്ചു. കത്ത് തുറന്നു നോക്കിയപ്പോൾ ഞാൻ തടവിലാക്കപ്പെട്ടവരിൽ കാണപ്പെടാറുള്ളതരം പ്രത്യേക ഇരുണ്ട മനോവിചാരത്തോടെ നിന്നു പോയി. കാര്യം വേറെയൊന്നും അല്ല, എനിക്ക് ഒരു ജോലി കിട്ടി. അതും സർക്കാർ ജോലി. ജോലിക്കായി അടുത്ത ദിവസം തന്നെ ബാംഗ്ലൂരിലേക്ക് പോകണം. ഈ വാർത്ത എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഒറ്റത്തടിയായതു കൊണ്ട് എനിക്ക് വേറൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഉടൻ യാത്ര പുറപ്പെട്ടു. ട്രെയിനിൽ കയറി. മനസിൽ ഒരു പേടി ചെറുതായി തിളച്ചുപൊങ്ങുന്നുണ്ട്. അവിടത്തെ പരിഷ്കാരികൾ എങ്ങനെ പെരുമാറും എന്നായിരുന്നു എന്റെ ചിന്ത. ട്രെയിൻ പ്ലാറ്റ്ഫോം വിട്ടു നീങ്ങി തുടങ്ങി. അവിടെ അത്ര നല്ല ജീവിതം നയിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. തിരക്കുപിടിച്ച ജീവിതം, പരിഷ്കാരികളായ ജനങ്ങൾ, ചില്ലുകൂട്ടിൽ ഇട്ട പലഹാരം പോലെ അടച്ചു മൂടിയുള്ള ഫ്ലാറ്റ് ജീവിതം ഇതൊന്നും തീരെ സുഖമുള്ള കാര്യങ്ങളല്ല. അവസാനം ട്രെയിൻ ആ മഹാനഗരത്തിൽ എന്നെ തനിച്ചാക്കി പോയി. ഞാൻ ജോലിയിൽ കയറി. ഒരു മുറി വാടകയ്ക്കെടുത്തു. ശേഷം ദാഹം കാരണം അൽപ്പം വെള്ളം കുടിക്കുകയായിരുന്നു ഞാൻ. ടൗണിലെ കടയിൽ നിന്നും വാങ്ങിയ വെള്ളമായിരുന്നു അത്. ഒരു തരം ക്ഷാരഗുണമുള്ള ജലം. അൽപ്പം വീർപ്പുമുട്ടിയാണെങ്കിലും ഞാനത് കുടിച്ചു. അടുത്ത നിമിഷം തന്നെ ആ കടയിൽ ചെന്ന് കാര്യം തിരക്കി. കടക്കാരൻ വളരെ സൗമ്യതയോടെ പറഞ്ഞു " ഇവിടെ ദാഹിക്കുന്ന വരൊക്കെ ഇതു തന്നെയാകുടിക്കാറ്. തനിക്ക് നല്ല വെള്ളം വേണമെങ്കിൽ താൻ കൊണ്ടു വാടോ " അത് എന്നെ ആക്ഷേപിക്കുന്നതു പോലെ എനിക്കു തോന്നി. ഞാൻ കടയിൽ നിന്നുമിറങ്ങി. വഴിയരികിൽ നിന്ന് കൊണ്ട് ഒരു പുഴ എന്നെ മാടി വിളിച്ചു. ഞാൻ അതിനടുത്തേക്ക് പതിയെ നടന്നു നീങ്ങി. അവൾ തന്റെ ദു:ഖങ്ങൾ എന്നോട് പങ്കുവയ്ക്കുകയാണ്. തീർത്തും ദയനീയമാണ് അവളുടെ അവസ്ഥ. അവളുടെ ദേഹം ആകെ ഇരുണ്ടിരിക്കുന്നു. ശരീരമാസകലം പ്ലാസ്റ്റിക് ചേക്കേറിയിരിക്കുന്നു. ആ കാഴ്ച്ച കണ്ട് എന്റെ കണ്ണുകൾ നിറങ്ങു പോയി. ഒരു നിമിഷത്തേക്ക് ഞാൻ നാട്ടിലെ പുഴയുടെ ദൃശ്യം മനസിലേക്ക് ആവാഹിച്ചു. എന്ത് മനോഹരമാണ് ആ പുഴ .കണ്ണിന് കുളിർമ യേ കുന്ന കാഴ്ച്ചകളാണ് ആ പുഴ എനിക്ക് പകർന്നു തന്നത്. പെട്ടെന്ന് ആരോ എന്നെ തട്ടി വിളിച്ചു. ഞാൻ ആ സ്വപ്നലോകത്തു നിന്നും പതിയെ പടിയിറങ്ങി തിരിഞ്ഞു നോക്കി. അത് ഒരു മീൻ പിടുത്തക്കാരനായിരുന്നു. അദ്ദേഹം പറഞ്ഞു " ചേട്ടാ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല വെറുതേ സമയം കളയാൻ " ആ വാക്കുകൾ എന്നെ തട്ടിയുണർത്തി. ഒരു പുഴയ്ക്കു പോലും സ്നേഹവും കരുതലും കൊടുക്കാൻ കഴിയാത്ത മനുഷ്യൻ എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കും എന്ന് ഞാൻ ആലോചിച്ചു. ഞാൻ നടത്തം തുടങ്ങി. ആ പുഴയെ ഞാൻ വീണ്ടും കണ്ടു മുട്ടി. എന്റെ കണ്ണുകൾക്ക് ആ കാഴ്ച്ച വിശ്വസിക്കാൻ ആയില്ല. വിശാലമായിരുന്ന ആ പുഴയുടെ ഓരോ ശരീര ഭാഗങ്ങളും മനുഷ്യൻ ചൂഴ്ന്നെടുക്കുകയാണ്. അവസാനം ആ പുഴ പാമ്പിഴയുന്നതു പോലെ ഒരു നേർരേഖയിൽ ഒഴുകുകയാണ്. ആ കാഴ്ച്ച വളരെ ദയനീയമായിരുന്നു . ഒരു പുഴയുടെ ഭീകരവും ദയനീയവുമായ അന്ത്യം ഞാൻ അങ്ങനെ കണ്ടു നിന്നു . മനസിൽ കുറ്റബോധം ഉണ്ടായിരുന്നെങ്കിലും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാൻ ആ തിരുമാനമെടുത്തു. ഭൂരിഭാഗം ജലാശയങ്ങളും ഈ മനുഷ്യർ തിന്നു തീർത്തു. ഇത് തുടർന്നാൽ ഒരു കാലത്ത് ജലം ഉണ്ടായിരുന്നു എന്ന് നമ്മുടെ കുട്ടികൾ പാഠപുസ്തകത്തിൽ നിന്നും പഠിക്കേണ്ടി വര്യം. അത് പാടില്ല. ഇനിയുള്ള ജലമെങ്കിലും എനിക്ക് സംരക്ഷിക്കണം. ഞാൻ ഉടനെ നാട്ടിലേക്ക് തിരിച്ചു. എന്നിട്ട് ആ സ്വർഗ തുല്യമായ പുഴയെ സംരക്ഷിക്കാൻ തുടങ്ങി. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഞാൻ എന്നോടു തന്നെ പറഞ്ഞു " ജലം ജീവനാണ് . അത് പാഴാക്കാൻ പാടില്ല. ഇന്നത്തെ കാലത്ത് ജലത്തിന് പുല്ലുവില കൽപ്പിക്കുന്ന മനുഷ്യൻ നാളെ അതിന്റെ പേരിൽ ദു:ഖിക്കേണ്ടി വരും " അങ്ങനെ അരവിന്ദന്റെ യാത്ര തുടരുകയാണ് ..... ജീവന്റെ നിലനിൽപ്പിനായ് ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ