നടുവിൽ എച്ച് എസ്സ്/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ് 2018

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്

ഏത് മേഖലയിലായാലും നാമിന്ന് സർവ്വസാധാരണയായി ഉപയോഗിക്കുകയും, കേൾക്കുകയും ചെയ്യുന്ന വാക്കാണ് ഹൈ- ടെക്. എന്താണ് ഈ ഹൈടെക്? ആധുനിക രീതിയിലുള്ള എല്ലാ സജ്ജീകരണങ്ങളെയും ഇതിൽ ഉൾപ്പെടുത്താം അത് എന്തായാലും, ജീവിതത്തെ പോലും നാമിന്ന് ഹൈടെക് എന്ന പദം കൊണ്ടലങ്കരിച്ചിരിക്കയാണ്.ലോകം തന്നെ നമ്മുടെ വിരൽ തുമ്പിൽ എത്തി നില്ക്കുന്ന ഈ ആധുനിക യുഗത്തെ ഹൈ-ടെക് എന്നല്ലാതെ വേറെ എന്തു പറയും.
              ശാസ്ത്രത്തിന്റെയും നിത്യജീവിതത്തിന്റെയും എല്ലാ മേഖലകളിലും വിവരവിനിമയ സാങ്കേതിക വിദ്യവിപുലവും വിസ്മയകരവുമായ മാറ്റങ്ങൾ വരുത്തി. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല തൊഴിൽ രംഗത്തും ഐ ടി മേഖല അതിന്റെ തായ ചുവടുവെപ്പുനടത്തിക്കഴിഞ്ഞു. അതു കൊണ്ട് തന്നെ ഈ രംഗത്ത് നിന്ന് ഒഴിഞ്ഞുമാറിനില്ക്കാൻ നമുക്കാവില്ല
         വിവര സാങ്കേതിക വിദ്യ വിപുലമായി പാഠ്യവിഷയങ്ങളിലേക്ക് കൂടി ഈ ചുവടുവെപ്പുകൾ നടത്തിക്കഴിഞ്ഞു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബ്ബുകൾ ആരംഭിച്ചത്.പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതമായ ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ പ്രക്രീയ രൂപപ്പെട്ടു.വിവരവിനിമയ സാങ്കേതിക വിദ്യയ്ക്ക് ഈ പ്രക്രിയയിൽ വലിയൊരു പങ്ക് വഹിക്കാനാവും.

വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നിരന്തരമായ പ്രവർത്തന പ്രക്രിയയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇങ്ങനെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിവര സാങ്കേതിക വിദ്യയുടെ എല്ലാ മേഖലയെയും കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട് അതിനു വേണ്ടിയുള്ള കൂട്ടായ മയാണ് " ലിറ്റിൽ കൈറ്റ് "

സതിദേവി സി സി
എച്ച് എസ് റ്റി മലയാളം നടുവിൽ ഹയർ സെക്കന്ററി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
ലിറ്റിൽകൈറ്റ്സ് പദ്ധതി, 2020
ലേഖനം