രോഗപ്രതിരോധം

ഇപ്പോൾ ലോകം മുഴുവൻ കോവിഡ് ഭീതിയിലാണ്. വൈറസിന്റെ വ്യാപനം എങ്ങനെ തടയാം എന്ന് ആരോഗ്യപ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ രോഗ പ്രതിരോധം എന്ന വാക്കിന് ഇക്കാലത്ത് വളരെയേറെ പ്രസക്തിയുണ്ട്. ഒരു രോഗം വരുന്നതിനു മുമ്പ് എങ്ങനെ ആ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണം എന്നതാണ് രോഗപ്രതിരോധം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് ,ഡെങ്കിപ്പനി, എലിപ്പനി ,കോളറ മുതലായ വിവിധ രോഗങ്ങൾ ഉണ്ട് ഇവയിൽ ചിലത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതും ചിലത് പകരാത്തതും ആണ് ഇത്തരം രോഗങ്ങളെ തടയാൻ വിവിധ തരത്തിലുള്ള പ്രതിരോധ മുറകൾ നമ്മൾ സ്വീകരിച്ചുവരുന്നു. പ്രതിരോധ വാക്സിനുകൾ സാധാരണയായി രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്നു. മീസിൽസ് റുബല്ല, ചിക്കൻപോക്സ്, വില്ലൻചുമ, മുണ്ടിവീക്കം തുടങ്ങിയ രോഗങ്ങൾക്കാണ് പ്രതിരോധ വാക്സിനുകൾ നൽകിവരുന്നത്. രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന ഉപാധികളും പ്രതിരോധ മുറകളിൽ പെട്ടതാണ്. ഉദാഹരണമായി കോവിഡിനെ തടയാൻ സോപ്പ് കൊണ്ട് കൈ കഴുകുക അത്യാവശ്യമാണ്. അതുപോലെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക ഇതൊക്കെയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. ഡെങ്കി പോലുള്ള കൊതുക് പരത്തുന്ന രോഗങ്ങൾ തടയാനായി അവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് പ്രധാനം. പരിസര ശുചീകരണവും വ്യക്തിശുചിത്വവും ഇതിൽ പെട്ടതാണ് പ്രതിരോധ മുറകൾ സ്വീകരിച്ചാൽ ഒരു പരിധിവരെ നമുക്ക് രോഗങ്ങളെ തടയാൻ സാധിക്കും. ഇതിന് നാം അതിയായ ജാഗ്രത കാണിക്കണം

മുഹമ്മദ് മിഷാൽ
4 ബി എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം