വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രവാസി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസി

ചൂട് ഏറിയ മരുഭൂമികാറ്റിനെ ഇല്ലതാക്കി വിമാനം ഉയർന്ന് പൊങ്ങി. സീറ്റ്‌ നമ്പർ 24 ഇൽ ഇരുന്നു കൊണ്ട് രവി പുറത്തേക്ക് നോക്കി. ഒരു വർഷത്തെ തുടർച്ചയായ മരുഭൂമി കാറ്റേറ്റു രവിയുടെ മുഖം മങ്ങിയിരുന്നു.             എല്ലാ വിഷമവും മറക്കുവാൻ അവന് ലഭിച്ചതാണ് ഈ ഒരു മാസം. വീട്ടിൽ നിന്ന് അവസാനമായി വിളിച്ചത് കഴിഞ്ഞ ആഴ്ച ആണ്. തന്റെ രണ്ടാമത്തെ കുഞ്ഞു പിറന്നത് അറിയിക്കാൻ.  പിന്നീട് corona എന്ന മഹാമാരി കടന്ന് വന്നത്. അതോടെ അതിന്റെ പ്രശ്നങ്ങളിൽ പെട്ട് വീട്ടിലേക്ക്  വിളിക്കാൻ സാധിച്ചില്ല. അന്ന് തന്നെ അവൻ ടാക്സി പിടിച്ചു വന്നോളും എന്ന് വീട്ടിൽ അറിയിച്ചിരുന്നു. വീഡിയോ കാളിങ് വഴി ഭാര്യ സുഷമ കുഞ്ഞിനെ  കാണിച്ചപ്പോൾ തന്നെ അവന്റെ മനസ്സ് നാട്ടിലെത്താൻ വെമ്പി. അച്ഛനും ആയുള്ള സൊറ പറച്ചിലും അമ്മയെ അടുക്കളയിൽ സഹായിക്കലും ഒക്കെ അവന്റെ മനസ്സിൽ ഓടി എത്തി.       വിമാനം റൺ വേയിൽ തൊട്ടപ്പോൾ അവൻ ഓർമയിൽ നിന്ന് ഉണർന്നു.പുറത്തേക്ക് ഇറങ്ങി. ചുറ്റും വിചിത്ര ജീവികളെ പോലെ വസ്ത്രം ധരിച്ചു ഉദ്യോഗസ്ഥർ. വലിയ ചെക്കിങ്.പുറത്ത് ഇറങ്ങിയപ്പോൾ അവൻ ആകെ തളർന്നു. അടുത്ത് കണ്ട ടാക്സിയിൽ  കയറി അവൻ ഇരുന്നു. നാട് അടുക്കുംതോറും അവന്റെ വല്ലായ്മ കൂടി വന്നു. ആരും റോഡിൽ ഇല്ല. കടകളിൽ അല്പം ആളുകൾ മാത്രം. ഉള്ളവർ ആണെങ്കിൽ കാറിൽ ഉള്ള രവിയെ തുറിച്ചു നോക്കി.               വീട് എത്തിയപ്പോൾ കാർ ബ്രേക്ക്‌ ഇട്ടു. അവൻ തന്റെ പെട്ടിയുമായി അയാൾ വീട്ടിലേക്ക് നടന്നു. അയൽക്കാരായ സുരേന്ദ്രനും രാജിവനും മതിലിലൂടെ എത്തി  വലിഞ്ഞു നോക്കുന്നുണ്ടായിരുന്നു.വീട് പൂട്ടി യിരിക്കുന്നു. അപ്പൊഴാണ് സുരേന്ദ്രൻ ഉറക്കെ പറഞ്ഞത്  'എല്ലാവരും നിന്റെ ഇളയമ്മയുടെ വീട്ടിലേക്ക് പോയി. നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് എന്നെ പറഞ്ഞ്  ഏൽപ്പിച്ചു.ഇനി പതിനാലാം ദിവസം മാത്രമേ നിനക്ക്  അവരെ   കാണാൻ കഴിയു'. ഇത്രയും പറഞ്ഞ്   അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അയാൾ വീട്ടിലേക്ക് ഓടി. രവി ആകെ തളർന്നു. അവൻ വീടിന്റെ വാതിൽ തുറന്നു. അവൻ മൂകനായി  അവന്റെ പെട്ടിയിലേക്ക് നോക്കി. അതെലെ മിഠായിപാക്ക് അവനെ നോക്കി കണ്ണീർ പൊഴിച്ചു.  

ശ്രീയാഷ് . പി.പി
6 വലിയന്നൂർ നോർത്ത് യു.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ