എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന മഹാമാരി
കോവിഡ്-19 എന്ന മഹാമാരി
ശാസ്ത്ര ഗവേഷണ, ചികിത്സാരംഗത്ത് വൻ പുരോഗതി നേടിയിട്ടും സൂക്ഷ്മ ജൈവസാന്നിധ്യമായ കൊറോണ വൈറസിന്റെ ആക്രമണത്തിനു മുന്നിൽ മനുഷ്യർ എത്ര ദുർബലരും നിസ്സഹായരുമാണ് എന്ന് തെളിയിക്കുന്ന ദിവസങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം, കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാകുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം. വർഷങ്ങൾക്ക് ശേഷം ഈ രോഗം പ്രത്യക്ഷപ്പെട്ടത് ചൈനയിലാണ്. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പ്രായമായവരിലും കുട്ടികളിലും പ്രതിരോധശേഷികുറഞ്ഞവരിലും ഈ രോഗം ഗുരുതര അവസ്ഥയിൽ എത്താം. മരണംവരെ സംഭവിക്കാം. 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ മത്സ്യച്ചന്തയിലാണ് അജ്ഞാത രോഗം കണ്ടെത്തിയത്. ദിവസങ്ങൾക്ക് ശേഷം രോഗം പരത്തുന്നത് കൊറോണ വൈറസാണെന്ന് കണ്ടെത്തി. 11-ാം ദിവസം ആദ്യ മരണം സ്ഥിതീകരിച്ചു. തുടർന്ന് മറ്റു രാജ്യങ്ങളിലേക്കും. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും കൊറോണ തന്റെ കാൽ കീഴിൽ ആക്കി. പുതിയ രോഗത്തിന് കോവിഡ് 19 എന്നു ലോകാരോഗ്യ സംഘടനയും വൈറസിന് സാർസ് കൊറോണ വൈറസ് 2 എന്ന് ഇന്റർനാഷനൽ കമ്മിറ്റി ഓൺ ടാക്സോണമി ആൻഡ് വൈറസും പേരിട്ടു. ശുചിത്വം ഇല്ലായ്മയാണ് കോവിഡ്-19 വ്യാപിക്കാൻ പ്രധാന കാരണം. വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ് ഈ രോഗത്തിൽ നിന്ന് മുക്തി നേടാനുള്ള പ്രധാനമാർഗം. ഇതിന് ലോക്ക് ഡൗൺ ഒരു നല്ല ഉപാധിയാണ്. കൊറോണ വൈറസ് 100 ദിവസം പിന്നിട്ടപ്പോൾ കോവിഡ്-19 ബാധിച്ച് ലോകത്താകമാനം മരണം ഒരു ലക്ഷം കവിഞ്ഞു. 19 ലക്ഷത്തോളം പേർക്ക് രോഗം സ്ഥിതീകരിച്ചു. WHO കോവിഡ്-19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. പൂർണമായും ലോക്ക് ഡൗൺ പിൻവലിച്ച ചൈനയിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങി അതുകൊണ്ട് തന്നെ പ്രതിരോധമരുന്ന് കണ്ടെത്തുക എന്നുള്ളതാണ് ഈ രോഗത്തിൽ നിന്നും മോചനം നേടാനുള്ള പോംവഴി. മനുഷ്യരുടെ ചൂക്ഷണങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്ന പ്രകൃതിക്ക് എന്തുകൊണ്ടും കൊറോണകാലം ഒരു അനുഗ്രഹം തന്നെയാണ്. ലോക്ക്ഡൗൺ കാരണം വാഹനങ്ങൾ ഉൾപ്പെടെ എല്ലാം നിശ്ചലമായ അവസ്ഥയിൽ പ്രകൃതി ഏറെകുറെ പഴയ അവസ്ഥയിലേക്ക് പോയി. 20-ാം നൂറ്റണ്ടിൽ കാണാത്ത പല കാഴ്ചകളും ഇന്ന് പ്രകൃതിയിൽ കാണാം. മനുഷ്യനെ സംബന്ധിച്ച് കോവിഡ്-19 വലിയൊരു ദുരന്തം തന്നെയാണ്. പഴയ സാമ്പത്തിക സ്ഥിതിയിലേക്ക് ലോകമെത്താൻ ഇനി ഏറെനാൾ കാത്തിരിക്കേണ്ടിവരും. എത്രയും പെട്ടെന്ന് ലോകം കോവിഡ്-19ൽ നിന്ന് മുക്തമാകട്ടെ എന്ന് നമ്മുക്ക് പ്രത്യാക്ഷിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |