എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സമ്പത്ത്

പരിസ്ഥിതി നമ്മുടെ സമ്പത്ത്


ജൂൺ 5 ലോക പരിസ്ഥിതി ദിനം

1974 ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.ഓരോ വർഷവും ജൂൺ 5 നമ്മെ ഓർമപ്പെടുത്തുന്നത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചാണ്.ഇന്ന് മനുഷ്യർ തന്നെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.വനത്തിലെ മരങ്ങൾ വെട്ടിമുറിച്ചും,മലകൾ നിരത്തി മണ്ണെടുത്തും,പുഴയിൽ നിന്ന് മണലെടുത്തും മനുഷ്യർ നശിപ്പിച്ചു.അന്തരീക്ഷ വായു മലിനപ്പെടുത്തിയും,പ്ലാസ്റ്റിക്കിൻറെ ഉപയോഗംവർധിപ്പിച്ചും വ്യവസായശാലകളിലെ രാസവസ്തുക്കൾ പുഴയിലേക്ക് വലിച്ചെറിഞ്ഞും ഭൂമിയിലെ ജലത്തെ മലിനപ്പെടുത്തി.

പരിസ്ഥിതി സംരക്ഷിക്കുന്നതിനു നാം മരങ്ങൾ വെച്ചുപിടിപ്പിക്കുനത് അത്യാവശ്യമാണ്.കാരണം ഇതുമൂലം ശുദ്ധ വായു ലഭിക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.ചപ്പുചവറുകൾ വീടിൻറെ പരിസരത്ത് നിന്നും ഒഴിവാക്കിയും,വീടും പരിസരവും വൃത്തിയാക്കിയും,പ്ലാസ്റ്റിക്കിൻറെ ഉപയോഗം കുറച്ചും നാം പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.മാലിന്യങ്ങൾ കൂടും തോറും രോഗങ്ങളും കൂടി വരുന്നു.ഇത് മനുഷ്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.അതുകൊണ്ട് നാം നമ്മളാൽ കഴിയും വിധം പ്രകൃതിയെ സംരക്ഷിക്കണം.

റിൻഷ
3D എ.എൽ.പി.എസ്.തൊഴുവാനൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം