ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആധൂനിക മനുഷ്യനും
പരിസ്ഥിതിയും ആധൂനിക മനുഷ്യനും
വികസനത്തിന്റെ ഉയർന്ന ശിഖരങ്ങളിലൂടെ സഞ്ചരിക്കുകയാണ് നാം.നാഗരികതയുടെ പാതയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ പ്രകൃതിയെക്കുറിച്ച് ചിന്തിക്കാൻ നാം മെനക്കെടാറില്ല.വികസനങ്ങൾ സുഖവും സൗഭാഗ്യവും നൽകുമെങ്കിലും, അത് അമിതമാകുമ്പോൾ പ്രത്യാഘാതങ്ങൾ ഏറെയാകും.... അമ്മയും ശിശുവും തമ്മിലുള്ള ബന്ധം പോലെയാണ് പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം. ജൂലൈ 5 നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും അതിന്റെ അന്ത:സത്ത ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നാം നടത്തുന്നില്ല. പരിസ്ഥിതി എന്നത് മനുഷ്യന്റെ ജീവിതത്തിലെ ഒരു സുപ്രധാന ഘടകമാണ്.എന്നാൽ ഇപ്പോൾ മനുഷ്യർ പരിസ്ഥിതിയെ ഇല്ലതാക്കികൊണ്ടിക്കുകയാണ്. പരിസ്ഥിതിയിലെ ഒാരോ ഘടകങ്ങളെയും..... പരിസ്ഥിതിയിലെ പ്രധാനപ്പെട്ട ഘടകമായ പുഴയെ നാം പലവിധത്തിൽ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മണൽ വാരിയും മത്സ്യ-മാംസ മാർക്കറ്റകളിലെയും ഫാക്ടറികളിലെയും മാലിന്യങ്ങൾ തള്ളിയുമെല്ലാം പുഴയെ നാം ദോഹിക്കുന്നു.കഴിഞ്ഞ മഹാപ്രളയത്തിൽ പുഴകൾ കരകവിഞ്ഞൊഴുകിയപ്പോൾ അതിലെ മാലിന്യങ്ങൾ നമ്മുടെ വീട്ടുപടിക്കലും പറമ്പിലും വയലിലും എന്തിന് ,പലരുടെയും വീടിനുള്ളിൽ വരെ എത്തിയിരുന്നു.തന്നെ ദ്രോഹിച്ചതിന് പ്രകൃതിയുടെ പ്രതികാരമായിരുന്നില്ലേ ഇതെല്ലാം..... അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ട കൈകൾ തന്നെ ,നശിപ്പിക്കാനുള്ള മുൻകൈയ്യെടുക്കുന്നത് ക്രൂരതയല്ലേ...?വയലുകൾ നികത്തി മാളിക പണിതിട്ടെന്തുകാര്യം......? വായുവും ജലവുമില്ലാതെ മാനവരുണ്ടോ....? മനുഷ്യന്റെ ഇൗ ചൂഷണ സ്വഭാവം, ജൈവവൈവിധ്യത്തെ തകിടം മറിക്കുകയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നു.മണ്ണികളുടെ കൂട്ടനാശം ഇതിനുദാഹരണമാണ്.ആഗോളതാപനവും അന്തരീക്ഷമലിനീകരണവും ദിനംപ്രതി വർധിച്ചുവരികയാണ്.ഇനി വരുന്നൊരു തലമുറയ്ക് ഇവിടെ വാസം സാധ്യമോ..?എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയേറുന്നു.അവനിരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢിയായി മാറുകയാണോ മനുഷ്യൻ എന്ന് ചിന്തിച്ചുപോകുന്നു. പുഴകളെ സംരക്ഷിച്ചും , മണൽ വാരതെയും,മാലിന്യങ്ങൾ വലിച്ചെറിയാതെയും, കുന്നുകളിടിക്കാതെയും,വയലുകൾ നികത്താതെയും, മരങ്ങൾ നശിപ്പിക്കാതെയും,വനങ്ങൾ സംരക്ഷിച്ചും, പാറകൾ പൊട്ടിക്കാതെയും,വായു മലിനീകരണം കുറച്ചും പരിസ്ഥിതി മലിനീകരണം തടഞ്ഞ്, പരിസ്ഥിതിയെ സംരക്ഷിക്കാം.അതിനായ് നമ്മുടെ പിഞ്ചുകരങ്ങൾ ആദ്യമുയർത്താം. അങ്ങനെ ഒരുപുതിയ പരിസ്ഥിതിയെ നട്ടുപിടിപ്പിക്കാം. എന്തുകൊണ്ടിത് മുൻപേ ചെയ്തില്ല എന്ന ചോദ്യം നമുക്ക് നേരെ തന്നെ ഉതിർക്കാം.നല്ല നാളേയ്ക്കായ് നമുക്കൊരുമിക്കാം....
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം