ഒരു മഹാമാരിയെ അതിജീവിച്ചീടുവാൻ
പ്രതിരോധം പ്രതിവിധിയായി മാത്രം
കൊറോണയെന്നോമന പേരിട്ട കോവിഡിൽ
നിന്നുള്ള രക്ഷയോ സുപ്രധാനം
ചീനയിലെ വുഹാനിൽ ജനിച്ചൊരാ
കുഞ്ഞനിന്നോ ലോകവ്യാപിയല്ലോ
ദേശങ്ങളും ലോകരാഷ്ട്രങ്ങളും വരെ
ഈ കുഞ്ഞു കീടാണു കീഴടക്കി
ലക്ഷങ്ങളെ രോഗിയാക്കിയ കോവിഡോ
പതിനായിരങ്ങളെ കൊന്നൊടുക്കി
വികസ്വര വികസിത സമ്പന്ന ര്ഷ്ട്രങ്ങൾ
നിസ്സാരരായ് സ്തംഭിച്ചു നിന്നീടുന്നു
രാജ്യങ്ങളെല്ലാം അതിർത്തികൾ കൊട്ടി-
യടച്ചു തടവറ തീർത്തീടുന്നു
ദിനംപ്രതി ലോകം മുഴുക്കെ പറക്കുന്ന
മാനവർ പോലും തടവറയിൽ
കോവിഡിനെ പ്രതിരോധിച്ചീടാൻ നാം
കൈകഴുകൽ ശീലമാക്കീടേണം
സമൂഹത്തിൽ നിന്നും അകന്നു നിൽക്കേണം
നാം ആൾക്കൂട്ടവും ഒഴിവാക്കീടേണം
പുറത്തിറങ്ങുമ്പോൾ മാസ്ക്കും ധരിക്കണം
സാനിറ്റൈസർ ശീലമാക്കീടേണം
ഒാർക്കുക നമുക്കു വേണ്ടി ദിനംദിനം
കഷ്ടപ്പൊടുന്ന മാലാഖമാരെ
നന്ദിയോടെ സ്മരിച്ചിടേണം നാം നിദ്ര-
യില്ലാതോടീടും ആരോഗ്യ പ്രവർത്തകരെ
ചിന്തിച്ചീടേണം ഒരു നിമിഷമെങ്കിലും
നാം കാക്കിയിട്ട നാടിൻ നായകരെ
ഒരിക്കലും വിസ്മരിക്കരുത് നമുക്കായ്
നാടിനായ് വീട്ടിലിരിക്കും സോദരങ്ങളെ
സാമൂഹിക അകലത്തോടെ മമാനസീക
ഒരുമയോടെ ഈ മഹാമാരിയെ പ്രതിരോധിച്ചിടാം