സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് -19 അതിജീവനം

കോവിഡ് -19 അതിജീവനം

2019 നവംബറിലാണ് ആദ്യമായി കെറോണ വൈറസ് തിരിച്ചറിഞ്ഞത്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ പൊട്ടി പുറപ്പെട്ട ഈ വൈറസ് വളരെ വേഗം ലോകം മുഴുവൻ പടർന്നു.ഇറ്റലി,ജർമനി,അമേരിക്ക,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് -19 സംഹാര താണ്ഡവമാടുമ്പോൾ 2020 മാർച്ച് 20 നോടുകൂടി നമ്മുടെ കൊച്ചു കേരളത്തിലും രോഗം പടരാൻ ആരംഭിച്ചു. ഈ മഹാമാരിയിൽ നിന്നും രക്ഷപെടാനായി രാജ്യമൊട്ടാകെ ലോക് ഡൗൺ ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ ,ആരാധനാലയങ്ങൾ, കട കമ്പോളങ്ങൾ എല്ലാം നിശ്ചലം.പൊതു നിരത്തുകൾ വിജനം. STAY HOME -STAY SAFE എന്ന സർക്കാർ നിർദ്ദേശം കേരളജനത ഏറ്റുവാങ്ങുകയും BREAK THE CHAIN എന്ന ആശയവുമായി മുന്നോട്ടു നീങ്ങിയപ്പോൾ കെറോണ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ഒരു പരിധി വരെ തടയാൻ കഴിഞ്ഞു.

പ്രിയപ്പെട്ടവർക്ക് അന്ത്യയാത്ര നൽകാൻ കഴിയാതെ പോയ നിമിഷങ്ങൾ ,വിദേശ രാജ്യങ്ങളിലായിരിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്തു തേങ്ങുന്നവർ, പരസ്പരം ബന്ധപ്പെടാൻ കഴിയാതെ ക്വാറന്റൈനിൽ കഴിയുന്നവർ .ഇതിനിടയിൽ രൊറോണ ബാധിതരെ ആത്മാർത്ഥമായി പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ,നിയമപാലകർ രാഷ്ട്രീയനേതാക്കൾ ഇവരുടെയെല്ലാം അർപ്പണവും ആത്മാർത്ഥതയും എല്ലാം നമ്മുടെ അതിജീവനത്തിന്റെ വേഗം കൂട്ടി.

കെറോണയെ അതിജീവിച്ച് ലോക് ഡൗണുകളുടേയും വിലക്കുകളുടേയും വേലിക്കെട്ടുകൾ നമ്മുടെ മുമ്പിൽ തുറന്നു കിട്ടുമ്പോഴും നമുക്ക് സ്വയം ശ്രദ്ധാലുക്കളാകാം. അകലം പാലിക്കാം

ആൻഡ്രിയ ജോഷി
4 ബി സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം