എ.എൽ.പി.എസ് കാടാമ്പുഴ/അക്ഷരവൃക്ഷം/അഹങ്കാരിയായ മിന്നു പ്പൂമ്പാറ്റ!

അഹങ്കാരിയായ മിന്നു പ്പൂമ്പാറ്റ

ഒരു പൂന്തോട്ടത്തിൽ നിറയെ പൂമ്പാറ്റകളുണ്ടായിരുന്നു. അതിൽ സുന്ദരിയും മഹാ അഹങ്കാരിയുമായ മിന്നു പ്പൂമ്പാറ്റയും ഉണ്ടായിരുന്നു. അവൾ മറ്റുള്ള പൂമ്പാറ്റകളെ ഉപദ്രവിക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നു.അതു കൊണ്ട് ആരും അവളോട് കൂട്ടു കൂടാറില്ലായിരുന്നു. അവൾക്ക് അത് ഇഷ്ടവുമല്ലായിരുന്നു.അങ്ങനെയിരിക്കെ, ഒരു ദിവസം പൂമ്പാറ്റകളെല്ലാം പൂന്തോട്ടത്തിൽ പാറിപ്പാറി കളിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഓന്ത് ആ വഴി വന്നത്. മറ്റുള്ള പൂമ്പാറ്റകളെല്ലാം ഓന്തിനെ കണ്ട് ഒളിച്ചു.അഹങ്കാരിയായ മിന്നുപ്പൂമ്പാറ്റയുണ്ടോ ഒളിക്കുന്നു! അവൾ ഗമയോടെ ഓന്തിൻ്റെ അടുത്തെത്തി, ഓന്തിനോട് പറഞ്ഞു; "നിന്നെക്കാണാൻ ഒരു ഭംഗിയും ഇല്ല, നിൻ്റെ നിറം കാണുമ്പോൾ എനിക്ക് നിന്നോട് വെറുപ്പ് തോന്നുന്നു. എന്നെ കണ്ടില്ലേ നീ? എന്തു ഭംഗിയാ എന്നെ കാണാൻ ! പറക്കാനും കഴിയും. നിനക്ക് പറക്കാൻ കഴിയില്ലല്ലോ ". ഇതു കേട്ടതും ഓന്ത് തൻ്റെ നാവു നീട്ടി അവളെ അകത്താക്കി തിരികെ പ്പോയി. അങ്ങനെ അഹങ്കാരിയായ മിന്നു പ്പൂമ്പാറ്റയുടെ കഥ കഴിഞ്ഞു. മറ്റുള്ള പൂമ്പാറ്റകൾക്ക് സന്തോഷവുമായി.കൂട്ടുകാരെ, നമ്മുടെ സൗന്ദര്യത്തിൽ അഹങ്കരിച്ചാൽ ഇതായിരിക്കും അനുഭവം.

മേഘന. പി.പി
2 B എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ