കൊറോണ

കൊറോണ അല്ലെങ്കിൽ കോവിഡ് -19 എന്ന മഹാമാരി, ലോകത്തെമുഴുവൻ വിറപ്പിച്ചിരിക്കുന്നു. ഈ ലോക്ക് ഡൗൺ കാലം നമ്മുടെ കഴിവുകൾ തെളിയിക്കുക. കഴിവതും വീട്ടിനുള്ളിൽ ഇരിക്കുക. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുക. എല്ലാവരിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കാം. മാസ്കും ഹാൻഡ് സാനിറ്റൈസർറൂം ഉപയോഗിക്കുക. തുമ്മുമ്പോളും ചുമക്കുമ്പോളും ടിഷ്യു പേപ്പർ അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് വായും മൂക്കും മറച്ചു പിടിക്കുക. പനി ചുമ ശ്വാസ തടസം മുതലായ രോഗ ലക്ഷണങ്ങൾ ഉള്ളവർ തനിയെ ചികിത്സക്ക് നിൽക്കാതെ വൈദ്യ സഹായം തേടുക. ഇങ്ങനെ കൊറോണ വൈറസിനോട് നമുക്ക് ഒന്നിച്ചു പൊരുതി ജയിക്കാം. നമ്മുടെ ഇത്തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും മാതൃക ആവട്ടെ. തോൽക്കില്ല അതിജീവിക്കും നമ്മൾ.

ശ്രേയ എസ്
4 എ സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം