എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/അതിജീവിക്കാം....പ്രതി‍രോധിക്കാം

അതിജീവിക്കാം....പ്രതി‍രോധിക്കാം

വ്യക്തിശുചിത്വം എന്നത് ഇൗ കഴിഞ്ഞ ഡിസംബർ വരെ നമുക്ക് കടുത്ത പ്രശ്നമായിരുനമായിരുന്നില്ല.ഇന്ന് ഇൗ ഭൂമിയിൽ എല്ലാവരും രണഭൂമിയിൽലെ യോദ്ധാക്കളാണ് .ശത്രു കോവിഡ്-19 എന്ന മഹാവിപത്ത് .കോവിഡ് -19എന്ന മഹാമാരി സ്വയം സമ്പന്നരുടെ മുതൽ അന്നന്നത്തെ അന്നത്തിനായി ഉഴലുന്ന ദരിദ്രന്റെ വരെ കഞ്ഞികുടി മുട്ടിക്കുന്നു .അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബദ്ധങ്ങളെ തകർത്തെറിഞ്ഞുമാണ് കൊറോണ ചൈനായിലെ വുഹാനിൽ നിന്ന് നമ്മുടെ കൊച്ചു കേരളത്തിലേക്ക് എത്തിയിരിക്കുന്നത് .ഒന്നിരുട്ടി വെളുക്കുംമുമ്പേ മൂന്ന് പേരുടെ ജീവൻ കവർന്നു . പണ്ട് പ്രളയകാലത്തു ചിലർ വീടുവിട്ടു ഇറങ്ങാത്തത് സർക്കാരിന് തലവേദനയായിരുന്നു .എന്നാൽ നമുക്ക് ഇതിന്റെ വിരോധാഭാസമാണ് ഇന്ന് കാണാൻ സാധിക്കുന്നത്. കോവിഡ് -19 എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന നോവൽ കൊറോണ വൈറസ് ആദ്യമായല്ല മാനവികതയ്‌ക്ക് ഭീഷണിയാകുന്നത് .2003ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാർസും സൗദിയിൽ കാട്ടുതീ പോലെ പടർന്ന മാഴ്‌സും എല്ലാം ഇതിന്റെ വകഭേദങ്ങളാണ് . എന്നാൽ അന്ന് മനുഷ്യർ ഒത്തൊരുമിച്ചു ആ മാറാവ്യാധികളെ തുരത്തി എന്നാൽ നമുക്കിന്നിതിന് സാധിക്കുന്നില്ല .125 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേരുടെ പ്രാണൻ അപഹരിച്ച കോവിഡ്- 19 മനുഷ്യൻ സൃഷ്ട്ടിച്ച അതിരുകൾ ഭേദിച്ചിന്ന് നമ്മുടെ കൊച്ചു കേരളത്തിൽ വന്നുനിൽക്കുന്നു . ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് സാമൂഹിക ശുചിത്വവും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചുകൊണ്ട് നമുക്ക് ഈ മഹാമാരിയുടെ അന്തകരാകാം .സോപ്പും സാനിറ്റെെസറും ഉപയോഗിച്ചുകൊണ്ട് കൈകൾ വൃത്തിയാക്കികൊണ്ട് കൊറോണ പടരുന്ന കണ്ണിമുറിക്കാം.ലോകവും രാജ്യവും കടന്ന് ജാതിമത വർഗവർണ വിവേചനം ഇല്ലാതെ ആളിപ്പടരുന്ന കൊറോണയെ തുരത്താനിപ്പോൾ നമുക്ക് സാമൂഹിക അകലംപാലിക്കാം .അതിനോടൊപ്പം നമുക്കുവേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെയും പോലീസുകാരുടെയും ശുചീകരണത്തൊഴിലാളികളുടേയും ആരോഗ്യത്തിനായി പ്രാർഥിക്കാം.

അർജുൻ എസ്
9 B എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം