എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/കൈകോർക്കാം.........സംരക്ഷിക്കാം...............

കൈകോർക്കാം.........സംരക്ഷിക്കാം...............

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും കടമയാണ്. ഇന്ന് നാം പരിസ്ഥിതി മലിനമാക്കുന്നു. ഇതിനാലുള്ള പ്രശ്നങ്ങൾ നാം അടക്കമുള്ള എല്ലാ ജീവജാലങ്ങളും ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു. മലിനീകരണം പല തരത്തിലുണ്ട്.വായു മലിനീകരണം, ജല മലിനീകരണം,പരിസ്ഥിതി മലിനീകരണം തുടങ്ങിയവ. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഒക്കെയുള്ള പുക അന്തരീക്ഷത്തിൽ പടരുന്നത് വഴിയാണ് വായു മലിനീകരണവും അന്തരീക്ഷ മലിനീകരണവും ഉണ്ടാകുന്നത്. ഇത് വഴി കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ എത്തി ഓക്സിജന്റെ അളവ് കുറയുന്നു. അതിനാൽ ‍ജീവികളുടെ നിലനിൽപ്പിനെ അത് ബാധിക്കുന്നു. ഇത് പോലെ മാലിന്യങ്ങൾ ഒഴുക്കി ജലം മലിനമാക്കുന്നു. ശുദ്ധജലം നഷ്ടപ്പെടുന്നു, രോഗങ്ങൾ വർധിക്കുന്നു. ഇത്തരം ഭീതികളിൽ നിന്ന് രക്ഷ നേടാൻ നാം അനുയോജ്യമായ കാര്യങ്ങൾ ചെയ്യണം. <
പരിസ്ഥിതിയുടെ നല്ല നിലനിൽപ്പിനായി ധാരാളം മരങ്ങൾ വെച്ച് പിടിപ്പിക്കണം. വയലുകളും ജലസ്രോതസ്സുകളും നികത്താതെ പഴയ കൃഷിയിലേക്ക് മടങ്ങണം. പ്ലാസ്റ്റിക് ഉപയോഗം കുറക്കണം. ജലം ശുദ്ധമായി കാത്ത് സൂക്ഷിക്കണം. പ്രകൃതിയെ രക്ഷപ്പെടുത്തണം......... നമ്മെ രക്ഷപ്പെടുത്തണം..............

ഷിഫിൻ. സി
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം