ഓർമകളിലെ നൊമ്പരം.......
ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെ കണ്ട് ഞാൻ കുറച്ചുനേരം ആലോചിച്ചു
നിന്നു പോയി. ഇവർക്കൊക്കെ എന്തു സുഖമാണ് ? കൂട്ടുകാരുമൊത്ത് കളിച്ചുരസിക്കാം.
ഈ അവധിക്കാലത്ത് വീട്ടിലിരിക്കുക എന്ന ആശയം എന്നെ സംബന്ധിച്ചിടത്തോളം
കുറച്ച് നീരസമുള്ളതായിരുന്നു. എന്നിരുന്നാലും എല്ലാ ദിവസവും വാർത്ത കണ്ടു ഞെട്ടി
നിൽക്കുന്ന എന്റെ മനസ്സ് വീടിന്റെ ഗേറ്റ് തുറക്കാൻ ധൈര്യപ്പെടുന്നുമില്ല. ഒന്നും ചെയ്യാ
നില്ലാതെ സോഫയിൽ തല ചായ്ച്ചിരുന്നു.ഇളം കാറ്റു കൊണ്ടോ പക്ഷികളുടെ സന്തോ
ഷാരവങ്ങൾ കൊണ്ടോ , ഇലകളുടെ കൊച്ചു ശബ്ദങ്ങൾ കൊണ്ടോ എന്റെ കണ്ണുകൾ
മെല്ലെ അടഞ്ഞു. പണ്ട് വല്യച്ഛൻ പറഞ്ഞുതന്ന വസൂരിക്കാലത്തെപ്പറ്റിയുള്ള ചിത്രങ്ങൾ
മനസ്സിലൂടെ കടന്നു പോയി.
1967 കാലം എന്നെത്തേയും പോലെ പ്രതീക്ഷകളോടെ കണ്ണു തുറന്ന
വല്യച്ഛന് കണിയായത് തന്റെ ദേഹമടക്കം വീട്ടിലുള്ള തന്റെ അമ്മയുടെയും ജ്യേഷ്ഠന്റെ
യും മകന്റെയുമൊക്കെ ദേഹം ചീർത്തു പൊന്തി വരുന്നതാണ്.സഹിക്കാനാകാതെ വേദ
നയും. റേഡിയോവിലൂടെ കേട്ട ശബ്ദത്തിന്റെ ദൃശ്യാവിഷ്കാരം വല്യച്ഛൻ തന്റെ ദേഹത്തു
കണ്ടു. വസൂരി....എന്തു ചെയ്യണമെന്നറിയുന്നില്ല.വീട്ടിലാകെ വസൂരി പടർന്നുപിടിച്ചിരി
ക്കുകയാണ്. ആർക്കും ആരെയും ശ്രദ്ധിക്കാൻ കഴിയുന്നില്ല.എല്ലാവരും ഓരോ മുറിയിൽ
പുൽപ്പായയിൽ വിരി വിരിച്ച് കിടക്കുന്നു. ജ്യേഷ്ഠന്റെ ഭാര്യ കൊണ്ടുവെക്കുന്ന ഉപ്പില്ലാത്ത
കഞ്ഞിയാണ് ഭക്ഷണം.
കുളി ആര്യവേപ്പിട്ട വെള്ളത്തിലായി.കുളിക്കുന്നതിനു മുൻപ് തേങ്ങാ
പ്പാലും മഞ്ഞളും കൂട്ടിച്ചേർത്തത് ദേഹത്ത് പുരട്ടി വെയ്ക്കും. അതുപോലെത്തന്നെ വേപ്പില
ഉണക്കി ഗുളിക പോലെയാക്കിയത് എന്നും കഴിക്കും. അങ്ങനെയങ്ങനെ നീണ്ട പതി
നെട്ടു ദിവസം.ഇന്നും ആ വസൂരിക്കാലത്തെപ്പറ്റി ഓർക്കുമ്പോൾ എന്തുകൊണ്ടോ
ശരീരത്തിൽ അന്നനുഭവിച്ച വേദന കടന്നുകൂടാറുണ്ടെന്ന് വല്യച്ഛൻ പറയുന്നതും ഞാൻ
ഓർത്തു.
ഇങ്ങനെയുള്ള ഓർമകളിലൂടെ കടന്നു പോകുന്ന എന്റെ മനസ്സ് അമ്മ
യുടെ വിളി കേട്ട് നിശ്ചലമായി. ഞാനൊന്ന് ഞെട്ടി. അടഞ്ഞുകിടന്ന കണ്ണുകൾ ഞാൻ
പതിയെ തുറന്നു. വല്യച്ഛൻ എന്നോട് പങ്കുവെച്ച ആ വസൂരിക്കല അനുഭവം ഞാൻ അമ്മ
യോടും പറഞ്ഞു. ഓർക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ക്ഷീണവും പേടിയും.
ദൃശ്യമാധ്യമങ്ങളിലൂടെ നമ്മെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇന്ന്
നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്. നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത ഒരു
സൂക്ഷ്മജീവി നമ്മുടെ ലോകത്തെയാകെ വൻവിപത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കു
ന്നത്. നമ്മുടെ ലോകം ഇനി എങ്ങോട്ട് ? ആലോചിച്ചിട്ട് ഒന്നിനും ഒരെത്തും പിടിയുംകിട്ടുന്നില്ല. മനസ്സിൽ പ്രതീക്ഷകൾ നിറച്ചുകൊണ്ട് ദിവസങ്ങൾ അങ്ങിനെ കഴിഞ്ഞു
പോകുന്നു. അല്ല ഞാൻ തള്ളി നീക്കുന്നു എന്നു പറയുനനതാവും കുറച്ചു കൂടി ഉചിതം.
എവിടെയോ വായിച്ച ഒരു കവിത എന്റെ മനസ്സിൽ തെളിഞ്ഞു.
“ കരയല്ലെ സോദരീ...............
ഉണ്ടാകുമീ വഴിത്താരയിൽ നല്ലൊരു നന്മദിനം"
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ
|