എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ എണ്ണത്തിലല്ല കാര്യം
എണ്ണത്തിലല്ല കാര്യം
പണ്ടു പണ്ടു ഒരിക്കൽ ഒരു കാട്ടിൽ ഒരു കണക്കെടുപ്പ് നടക്കുകയായിരുന്നു. ആർക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ എന്നറിയുകയായിരുന്നു ലക്‌ഷ്യം. ഓരോരുത്തർക്കും ഉള്ള കൂട്ടികളുടെ എണ്ണം കണക്കെടുപ്പുകാർ രേഖപ്പെടുത്തി. പലർക്കും വലിയ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പത്തും പന്ത്രണ്ടും ഒക്കെ കുട്ടികൾ സാധാരണയായിരുന്നു. ചിലർക്കൊക്കെ ഒരു പ്രസവാതത്തിൽ തന്നെ നിരവധി കുട്ടികൾ ഉണ്ടായിരുന്നു. അവസാനം കണക്കെടുപ്പ് സംഘം ഒരു സിംഹത്തിന്റെ അടുത്തെത്തി എത്ര കുട്ടികളുണ്ടെന്നു ചോദിച്ചു. ഒന്ന്, സിംഹം ഗൗരവത്തിൽ മറുപടി നൽകി. പക്ഷെ, അതൊരു സിംഹമാണ്. കണക്കെടുപ്പുകാർ പിന്നെ ഒന്നും മിണ്ടിയില്ല. അതുപോലെ ഈ കൊറോണ വൈറസ് രോഗം ഒരാൾക്കുണ്ടെങ്കിൽ ഒരു രാജ്യം മുഴുവൻ പടരാൻ അത് മതി. 'എണ്ണത്തിലല്ല കാര്യം !'.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |