ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ ദുരന്തം വിതച്ച കൊറോണക്കാലം
ദുരന്തം വിതച്ച കൊറോണക്കാലം
കൊറോണ എന്ന മഹാമാരി ലോകത്ത് ദുരന്തങ്ങൾ വിതച്ചു കൊണ്ടിരിക്കയാണ് .നാം എല്ലാം ലോക്ക് ഡൌൺ ആയി വീട്ടിൽ ഇരിക്കുന്ന സമയമാണ് .കോറോണക്ക് മരുന്ന് ഒന്നും കണ്ടു പിടിക്കാത്തതിനാൽ ശുചിത്വം എന്നതാണ് ഏക പ്രതി വിധി .ചെറു പ്രായത്തിൽ തന്നെ ശുചിത്വ ത്തിന്റെ പാഠങ്ങൾ ക്ലാസ്സിൽ നിന്നും ധാരാളം കിട്ടിയവരാണ് നാം .പക്ഷെ പലപ്പോഴും ജീവിതത്തിൽ പകർത്താൻ നാം മടി കാണിക്കുമ്പോൾ രോഗങ്ങളെ മാടി വിളിക്കുകയാണ് ചെയ്യുന്നത് .പഴയ തലമുറ ശുചിത്വ കാര്യത്തിൽ മുമ്പിൽ ആയിരുന്നത് കാരണമാണ് വിത്യസ്ത പേരുകളിൽ ഇറങ്ങുന്ന രോഗങ്ങൾക് പ്രവേശനം ഇല്ലാതിരുന്നത് .പത്ര മാധ്യമങ്ങൾ കൈ കാൽ കഴുകേണ്ടതിന്റെ ആവശ്യകത വിവരിച്ചു തരുമ്പോൾ കണ്ടില്ലെന്നു നടിക്കാതെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓരോരുത്തരും തുനിഞ്ഞിറങ്ങിയാലേ രോഗത്തെ ഒരു പരിധി വരെ തടയാൻ കഴിയുകയുള്ളു .പുറത്ത് പോയി വന്നാലോ കളിച്ചാലോ ഉടനെ കൈകൾ നന്നായി കഴുകണം .പ്രതേകിച്ചു നമ്മുടെ കുട്ടികളെ ശുചിത്വ കാര്യങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കി കൊടുക്കണം .തീർന്നില്ല നമ്മുടെ പരിസ്ഥിതിയും രോഗം വരുത്തുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത് .അതിന് കാരണ ക്കാർ നാം ഓരോർത്തരുമാണ് . അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം നിറഞ്ഞു കൊതുകു പെരുകി മുട്ടയിട്ട് ഡെങ്കിപ്പനി മലമ്പനി തുടങ്ങിയ രോഗങ്ങളെ വിളിച്ചു വരുത്തുന്ന മലയാളിക്കു ഈ ലോക്ക് ഡൌൺ കാലം നമ്മുടെ പരിസരം വൃത്തിയാക്കാൻ ഇറങ്ങാം .ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കൾ വലിച്ചെറിയാതെ അതിന് പ്രതി വിധി കാണുന്നതായിരിക്കും ഏറ്റവും നല്ലത് .നമ്മുടെ ഫ്ലോറുകൾ എല്ലാ ദിവസവും ഡെറ്റോൾ ഉപയോഗിച്ചു വൃത്തിയാക്കുന്നത് പ്രാണികളുടെ കടന്ന് വരവ് തടയാൻ സാദിക്കും .പ്രഭാത കർമങ്ങൾ കഴിഞ്ഞു മുറ്റം വൃത്തിയാക്കുന്ന പഴയ തലമുറയുടെ കർത്തവ്യം പുതിയ തലമുറ ഏറ്റെടുത്താൽ വീടും പരിസരവും വൃത്തിയുള്ളതായി തീരും .ഒപ്പം നമ്മുടെ ആരോഗ്യത്തിന് വ്യയാമം അത് മുഖേന ലഭിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല . പുഴകൾ നമ്മുടേതാണ് കുളങ്ങൾ നമ്മുടേതാണ് കിണറുകൾ നമ്മുടേതാണ് നമ്മുടെ കരുതൽ ഈ സ്രോതസിലും കാണിക്കണം .മലിനമാക്കി നാം ഇവയെ ദ്രോഹിച്ചാൽ വെള്ളം നൽകാതെ നമ്മെ തിരിച്ചു ദ്രോഹിക്കുമെന്ന് വർത്തമാന കാലം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കയാണ് .നമ്മുടെ പരിസരങ്ങളിൽ മരങ്ങളും ചെടികളും നാം നട്ടുവളർത്തുക പിന്നീട് അവ നമുക്ക് നൽകുന്ന ഉപകാരങ്ങൾ മൂല്യം നിർണയിക്കാൻ പറ്റാത്തതാണ് .നമുക്ക് കഴിക്കാനുള്ള ഭക്ഷണ പദാർതങ്ങൾ നാം തന്നെ വീട്ടു വളപ്പിൽ ഉണ്ടാക്കിയെടുക്കുക .മായം കലർന്ന ഫുഡ് പുറത്ത് നിന്ന് മേടിക്കുമ്പോൾ നാമറിയാതെ നമ്മുടെ ശരീരത്തെ തകർക്കുകയാണെന്ന കാര്യം മറന്നു പോകല്ലേ ?വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന എണ്ണയും ഫോർമാലിൻ കലർത്തിയ മത്സ്യവും മരുന്ന് അടിച്ചു കൊണ്ടുവരുന്ന കോഴിയും നാവിന് സ്വാദിഷ്ട്ട മാണെകിലും സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന പഴമൊഴി ഓര്മപെടുത്തട്ടെ .പയറുവർഗങ്ങളും വിറ്റമിൻസ് അടങ്ങിയ കൂടുതൽ അടങ്ങിയവയും കഴിക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി കൂടുതൽ ആയി നേടാൻ സാദിക്കും .വെള്ളം നന്നായി കുടിക്കുകയും കുട്ടികളിൽ ആ ശീലം വളർത്തി കൊണ്ട് വരുകയും ചെയ്യുന്നതിലൂടെ ആരോഗ്യ വനായി തീരുന്നു. തീൻ മേശകളിലെ മായം കലർന്ന ഫുഡിനോടും കളർ ചേർത്ത ജ്യൂസ് ഐറ്റംസിനോടും ബൈ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .പ്രായമുള്ളവരും കുട്ടികളും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാണ് .അവരും നമ്മളും മായം കലരാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ രോഗം വരാതിരിക്കാനുള്ള സാധ്യത കുറവാണ് . നിപ്പ മഹാ ദുരന്തമായി പടർന്നു കയറേണ്ട രോഗമാണ് .പക്ഷെ കേരള സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും കേരള ജനതയുടെയും ഒത്തൊരുമയുടെ ഫലമായി മുളയിലേ നുള്ളാൻ നമുക്ക് സാധിച്ചു .കേരളത്തിലും കൊറോണ സംഹാര താണ്ഡവം ഉദ്ദേശിച്ചു ഇറങ്ങിയപ്പോഴും പകച്ചു നിന്നില്ല .പിടിച്ചു കെട്ടാൻ കേരള സർക്കാർ ഒരുങ്ങി നിന്നിരുന്നു .കേരളാ മുഖ്യ മന്ത്രീയും ആരോഗ്യ മന്ത്രിയും മറ്റു മന്ത്രിമാരും ആരോഗ്യ പ്രവർത്തകരും ജനങ്ങളും ഒന്നിച്ചിറങ്ങിയപ്പോൾ ഒരിക്കൽ കൂടി മഹാമാരിക്ക് കാലിടറി .ലോക മാധ്യമങ്ങൾ ഒരിക്കൽ കൂടി കേരളം നമ്പർ ഒൺ എന്ന ലേബലും ചാർത്തി തന്നു .ഫ്രീ റേഷൻ നൽകിയുംസ്കൂൾ കുട്ടികൾക്കു ഫുഡ് വീട്ടിലെത്തിച്ചു നൽകിയും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയും ജന ഹൃദയങ്ങൾ കീഴടക്കി കേരള സർക്കാർ .കൊറോണ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കാസറഗോഡ് ആരോഗ്യ മേഖലയിൽ അവകാശപ്പെടാൻ ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാതിരുന്നിട്ടും പണി നടന്നു കൊണ്ടിരുന്ന മെഡിക്കൽ കോളേജ് നാല് ദിവസം കൊണ്ട് തുറന്നു കൊടുത്തതും ഒരിക്കൽ കൂടി കേരള സർക്കാർ മികവ് വിളിച്ചോതി .ലോക മാധ്യമങ്ങൾ പലരും കൊച്ചു കേരളത്തെ കണ്ടു പഠിക്കാൻ പറയുമ്പോൾ അത് നമ്മുടെ എല്ലാവരുടെയും വിജയമാണെന്ന് അവകാശപ്പെടാം .കേരളത്തിൽ നിപ്പായും പ്രളയവും നേരിട്ട് വിജയിച്ച നമുക്ക് പ്രത്യശിക്കാം ഈ കോറോണയും അസ്തമിക്കുമെന്ന് .നമുക്ക് മുന്നേറാം ആരോഗ്യത്തോടെ നല്ലത് കഴിച്ചു കൊണ്ടും ശ്രദ്ധിക്കേണ്ടവയെ ശ്രദ്ധിച്ചു കൊണ്ടും ശുഭം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം