LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക
  • ലിറ്റിൽകൈറ്റ്സ് വഴി കുട്ടികൾക്ക് ഐ.ടി. രംഗത്തെ വിവിധ മേഖലകളിൽ പൈതൃകപരമായ പരിശീലനം ലഭ്യമാകുക്ക.

ലിറ്റിൽ കൈറ്റ്സ് – അംഗത്വത്തിനുള്ള അഭിരുചി പരീക്ഷ

വിഷയം: ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടികളും

ലിറ്റിൽകൈറ്റ്സ് പദ്ധതിയിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് ഒരു കാര്യക്ഷമമായ അഭിരുചി പരീക്ഷയിലൂടെയാണ്. അംഗത്വത്തിനായി എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് അവസരം നൽകുന്നത്. തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനായി സോഫ്റ്റ്‍വെയർ അടിസ്ഥാനമാക്കിയുള്ള അഭിരുചി പരീക്ഷ ആവിഷ്‌കരിച്ചിട്ടുണ്ട്.

പരീക്ഷയുടെ ഘടന

അഭിരുചി പരീക്ഷയിൽ ഉൾപ്പെടുന്ന ചോദ്യങ്ങൾ പ്രധാനമായും താഴെപ്പറയുന്ന മേഖലകളെ അടിസ്ഥാനമാക്കിയിരിക്കുന്നു:

  • ഏഴാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലെ അടിസ്ഥാനവിഷയങ്ങൾ
  • ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട മൗലിക അറിവുകൾ
  • ബുദ്ധിപരിശോധന (Mental Ability)

പരീക്ഷയിൽ ചോദ്യങ്ങൾ തീവ്രമായ ചിന്തനശേഷി ആവശ്യപ്പെടുന്ന വിധത്തിലായിരിക്കുകയും, വിദ്യാർത്ഥികളുടെ സാങ്കേതികാഭിരുചിയും ബൗദ്ധികശേഷിയും പരിശോധിക്കാൻ സഹായിക്കുന്ന രീതിയിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

  • പരീക്ഷയ്ക്ക് 25% മാർക്കാണ് കുറഞ്ഞത് യോഗ്യതാ മാർക്ക് എന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നത്.
  • പരമാവധി 40 വിദ്യാർത്ഥികളെയാണ് ഓരോ അക്കാദമിക് വർഷത്തിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങളായി തിരഞ്ഞെടുത്തത്.