ഇന്നു നാം വസിക്കു മീ ഭൂമിയെത്ര സുന്ദരം
പച്ചപ്പും പൂക്കളും പൂന്തോപ്പുകളുമുള്ള
ഭൂമിയെത്ര സുന്ദരം
പ്ലാസ്റ്റിക്കും മാലിന്യങ്ങളും പാഴ് വസ്തുക്കളുമായി
മനുഷ്യൻ ഭൂമിയെ മലീനമാക്കുന്നു
കൊതുകിനാശ്രയമാം വെള്ളക്കെട്ടുകളെ
തച്ചുടച്ചു പരിസരം വൃത്തിയായി സൂക്ഷിക്കാം
രോഗങ്ങളും പകർച്ചവ്യാധികളും നീങ്ങുവാൻ
പരിസരം ശുചിയാക്കിത്തീർക്കുവിൻ
ശുചിത്വമുള്ള പ്രഭാതങ്ങളെന്നും
വിരിയുവാൻ
വരവേൽക്കാം ശുചിത്വ കേരളത്തെ .