സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ അമ്മയും കുട്ടിയും

അമ്മയും കുട്ടിയും

കുട്ടി : അമ്മേ , എന്താ ഞങ്ങളെ കളിക്കാൻ വിടാത്തത് ? അച്ഛൻ എന്താ ജോലിക്ക് പോകാത്തത് ? അമ്മ: മോളേ ലോകമെമ്പാടും കോവിഡ് 19 എന്ന മഹാരോഗം പിടിപെട്ടിരിക്കുകയാണ് . കുട്ടി : കോവിഡോ? അതെന്തു രോഗമാണമ്മേ ? അമ്മ: കൊറോണ വൈറസ് പരത്തുന്ന മഹാരോഗമാണ് കോവിഡ്. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് ഈ വൈറസിന്റെ ഉത്ഭവം . കുട്ടി: കോവിഡ് 19 എന്ന പേര് ആരാണ് നൽകിയത് ? അമ്മ:World Health Organization ആണ് ഈ പേര് നിർദ്ദേശിച്ചത് . കുട്ടി: ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാ ? അമ്മ: പനി ,ജലദോഷം ,ചുമ ,മൂക്കടപ്പ്, ശ്വാസതടസം എന്നിവയാണ് . കുട്ടി : ഈ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലേ? അമ്മ: ഇല്ല , അതു കൊണ്ടാണ് രോഗം വരാതെ സൂക്ഷിക്കണം എന്നു പറയുന്നത് . കുട്ടി: അതിനാണോ അമ്മേ കൈകൾ കഴുകണമെന്ന് പറയുന്നത് അമ്മ: അതെ , കൈകൾ നിരന്തരം കഴുകണം, തുമ്മുമ്പോൾ തൂവാല കൊണ്ട് മറയ്ക്കണം, അകലം പാലിക്കണം തുടങ്ങി ഒത്തിരി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .

കൃഷ്ണശ്രീ
2 A സെന്റ് ജോസഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം