മനസ്സിന്റെ ചില്ലു കണ്ണാടിയിൽ
തിളങ്ങുന്ന സ്മൃതികളിൽ
കണ്ടു ഞാനൊരു സുന്ദര സ്വപ്നം.
എങ്ങും പൂത്തുനിൽക്കും സൂനങ്ങൾ
പെട്ടെന്ന് കൊഴിഞ്ഞു വീണു.
എന്റെ മനസ്സിലെ പൂക്കളം മാഞ്ഞുപോയി.
ഓണപ്പാട്ടിൻ ശീലുകൾ അലിഞ്ഞില്ലാതായി.
വാനിലമ്പിളി എങ്ങോ മറഞ്ഞു
കൂട്ടുകാരെല്ലാം പൊയ്ക്കഴിഞ്ഞു
എന്റെ സ്വപ്നങ്ങളും പൊയ്പ്പോയി
ദുഃഖമാണിന്ന് എനിക്കു ചുറ്റും
വല്ലപ്പോഴും വിരുന്നെത്തുന്ന സ്വപ്നങ്ങൾക്ക്
മഴവില്ലിന്റെ നിറമായിരുന്നു....!