ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയും വികസനവും
പരിസ്ഥിതിയും വികസനവും
ജീവജാലങ്ങൾക്ക് വളരാനുള്ള ചുറ്റുപാടുകളെയാണ് പരിസ്ഥിതി എന്നതുകൊണ്ടർഥമാക്കുന്നത്. വായു, വെള്ളം, ഭൂമി, ജന്തുക്കൾ, സസ്യങ്ങൾ, മനുഷ്യൻ അവന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടും. പരിസ്ഥിതിയാണ് ഭൂമിയെ ജീവന്റെ ഗ്രഹമാക്കി മാറ്റിയത്.ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളിൽ ജീവൻ അസാധ്യമായതിന്റെ കാരണം അവിടെ ജീവദായകമായ പരിസ്ഥിതിയല്ലാത്തതുകൊണ്ടാണ്. വളരെ സങ്കീർണമായ ഒരു പ്രതിഭാസമാണ് പരിസ്ഥിതി. ധാതുക്കൾ, കാലാവസ്ഥ, ഭൂമിശാസ്ത്രം, ഭൗമഘടന തുടങ്ങിയവയെല്ലാം പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കണമെങ്കിൽ അതിനെ രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങൾ തമ്മിലുള്ള അനുപാതം അഥവാ സന്തുലനം എന്നും നിലനിൽക്കണം. വായു, വെള്ളം, പ്രകൃതി വിഭവങ്ങൾ തുടങ്ങിയവയിൽ എന്തെങ്കിലും അനാവശ്യഘടകങ്ങൾ ധാരാളമായി കരുതുന്നതുമൂലം ഉണ്ടാകുന്ന അസന്തുലനം പ്രകൃതിയെ മലിനമാക്കും. പ്രകൃതിവിഭവങ്ങൾക്കുപരിയായി ഏതൊരു രാജ്യത്തിന്റെയും യഥാർഥ സമ്പത്ത് അതിലെ ജനങ്ങളാണ്. മനുഷ്യപുരോഗതി പരമാവധിയാക്കണമെന്നാണ് ഓരോ രാജ്യവും ചിന്തിക്കുന്നത്. സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. മനുഷ്യന്റെ ഓരോ പ്രയത്നവും അവന് ദീർഘായുസ്സും ആരോഗ്യവും സന്തോഷവും മേൽക്കുമേൽ നേടിയെടുക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. വികസനത്തിന്റെ മാനദണ്ഡമാണ് ജീവിതസൗകര്യങ്ങൾ.എന്നാൽ ജനങ്ങളുടെ ആരോഗ്യത്തെ ഹനിച്ചുകൊണ്ടുള്ള വികസനം ആ പേരിൽ വിളിക്കപ്പെടാൻ പോലും യോഗ്യമല്ല .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |