ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
{
കൊറോണ എന്ന മഹാമാരി
ഇന്ന് മാനവരാശിയെ ഒട്ടാകെ ഭീതിയിലാഴ്ത്തിയ കൊവിഡ് - 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ചൈനയിലെ വുഹാനിലാണ് പൊട്ടിപ്പുറപ്പെട്ടത്. ഈ മഹാമാരി ലോകത്തെ ഒട്ടനവധി രാജ്യങ്ങളെ കീഴ്പ്പെടുത്തിയിരിക്കുന്നു. ലോകം ഇന്ന് ഭീതിയിലാണ്. ഒരു വ്യക്തിയിൽ നിന്നും മറ്റുള്ളവരിലേക്ക് വളരെ വേഗം പടരുന്ന ഇത് ലോകത്തിനുതന്നെ ഒരു വലിയ ഭീഷണിയാണ്. ഒരാളുടെ ശ്വാസോച്ഛ്വാസത്തിലൂടെ പകരുന്ന ഈ വൈറസിന് കോടാനുകോടി ആളുകളെ കൊല്ലാനുള്ള ശക്തിയുണ്ട്. മനുഷ്യരും പക്ഷികളും അടങ്ങുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ആദ്യമായി 1937-ലാണ് ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും കൊറോണ വൈറസ് തിരിച്ചറിഞ്ഞത്. സൂണോട്ടിക് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഇവ മൃഗങ്ങൾക്കിടയിലാണ് പൊതുവായി കണ്ടുവരുന്നത്. തുടർന്ന് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്നു. ജലദോഷം, ന്യുമോണിയ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. എന്നാൽ ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസ് ആണ്. ജലദോഷപ്പനിപ്പോലെത്തന്നെ ഇത് ശ്വാസകോശനാളിയെയാണ് ബാധിക്കുക. തൊണ്ടവേദന,ചുമ,പനി,തലവേദന,മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇവ കുറച്ചു ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. കൂടുതലായും ദുർബലമായവരിൽ, അതായത് കുട്ടികളിലും പ്രായമായവരിലും ഇത് വളരെയധികം ബാധിക്കുന്നു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനി, ചുമ,.... തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവും. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം പകരുന്നത്. നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽ നിന്നും മൂക്കിൽ നിന്നും തെറിക്കുന്ന സ്രവങ്ങളിൽ വൈറസ് ഉണ്ടെങ്കിൽ അത് അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്യുന്നു. രോഗം ബാധിച്ച ഒരാൾ സ്പർശിച്ച വസ്തു മറ്റൊരാൾ സ്പർശിച്ച് ആ കൈ കൊണ്ട് കണ്ണും, മൂക്കും, വായും തൊടുന്നതിലൂടെയും വൈറസ് പടരുന്നു. ഇതുവരെ ഒരുതരത്തിലുള്ള വാക്സിനും കണ്ടുപിടിക്കാത്ത ഈ മഹാമാരിയെ നമുക്ക് പ്രതിരോധത്തിലൂടെയേ മറികടക്കാനാവൂ. അതിനായ് നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ടോ ടിഷ്യൂകൊണ്ടോ മറയ്ക്കുക. കൈകൾ നിരന്തരം സോപ്പുപയോഗിച്ച് കഴുകുക. കണ്ണും മൂക്കും വായും നിരന്തരം കൈകൾകൊണ്ട് തൊടാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്കോ മറ്റ് സുരക്ഷാ നടപടികളോ സ്വീകരിക്കേണ്ടതാണ്. നമുക്ക് ഒറ്റക്കെട്ടായി നിന്ന് , ലോക ആരോഗ്യ സംഘടന (WHO) മഹാമാരി എന്ന് പ്രഖ്യാപിച്ച ഈ കൊറോണ വൈറസിനെ നേരിടാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം