അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണ തൈലം

കൊറോണ തൈലം

അങ്ങ് ദൂരെ ചൈനയിൽ
കൊറോണയെന്ന് കേട്ടു....
ഇങ്ങ് എൻറെ കൊച്ചു -
കേരളത്തിലും വരുമെന്നോർത്തില്ല.
വൃത്തിയാക്കീടുവിൻ കൈകൾ രണ്ടും
വൃത്തിഹീനമാം കൈകൾ കൊണ്ട്
തൊടരുതാ മുഖത്തെവിടെയും,
പെട്ടന്നതാ സ്കൂളടയ്ക്കുന്നു
ലോക്ക്ഡൌൺ എന്നും പ്രഖ്യാപിച്ച്
മഹാമാരിയെന്നറിഞ്ഞു ഞാനും.
ജാഗ്രതയോടെ കൈകഴുകി,
കൈകഴുകാൻ പറ്റാത്തവർക്കായ്
കൊറോണ തൈലമുണ്ടെന്ന്
മുത്തശ്ശി ചൊല്ലി പിന്നെയും.
അതുകേട്ട് ഞാനും പരതി,
അമ്മ പറഞ്ഞു അതാണ്-
സാനിറ്റൈസർ.

മൃദുന എം വി
4 എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത